'ആ സിനിമയിലെ ഗെറ്റപ്പാണ് 'നേരത്തിൽ' അൽഫോൺസ് പുത്രൻ ആവശ്യപ്പെട്ടത്, പക്ഷെ ഞാൻ മറ്റൊന്ന് ചെയ്തു: മനോജ് കെ ജയൻ

'ആ സിനിമയിലെ ഗെറ്റപ്പാണ് 'നേരത്തിൽ' അൽഫോൺസ് പുത്രൻ ആവശ്യപ്പെട്ടത്, പക്ഷെ ഞാൻ മറ്റൊന്ന് ചെയ്തു: മനോജ് കെ ജയൻ
Published on

ബിഗ് ബി യിലെ എഡ്ഡി എന്ന കഥാപാത്രത്തിന്റെ ലുക്കാണ് നേരം എന്ന സിനിമയിൽ അൽഫോൺസ് പുത്രൻ ആവശ്യപ്പെട്ടത് എന്ന് നടൻ മനോജ് കെ ജയൻ. ഓരോ സിനിമയ്ക്ക് വേണ്ടിയും പ്രത്യേക ഗെറ്റപ്പുകൾ പരീക്ഷിക്കാറുണ്ട്. ബിഗ് ബിയിലെ എഡ്ഡിയെ റഫറൻസാക്കിയാണ് നിറത്തിന്റെ സെറ്റിലേക്ക് ചെന്നാൽ. മേക്കപ്പ് ചെയ്യുന്നതിന് മുൻപ് മീശ എടുത്താലോ എന്ന് തോന്നി. ഡയറക്ടർ ഓക്കേ ആയിരിക്കുമോ എന്നാണ് മേക്കപ്പ്മാൻ ചോദിച്ചത്. അൽഫോൺസിന് ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ട് മീശ എടുത്തിട്ടാണ് അൽഫോൺസിനെ ലുക്ക് കാണിക്കുന്നത്. കണ്ടപ്പോൾ അൽഫോൻസിന് ഇഷ്ടമായി. മീശ വെക്കണോ എന്ന് ചോദിച്ചപ്പോൾ ഇതാണ് അൾട്ടിമേറ്റ് ലുക്കെന്നാണ് അൽഫോൺസ് പറഞ്ഞത്. സിഡി റൈറ്റ് ചെയ്യുമോ എന്ന് ചോദിക്കുന്ന സീൻ ഇപ്പോഴും ട്രോളുകളിൽ വരാറുണ്ടെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മനോജ് കെ ജയൻ പറഞ്ഞു.

മനോജ് കെ ജയൻ പറഞ്ഞത്:

നിറത്തിലെ കഥാപാത്രത്തിന് വേണ്ടി ചെറിയ രൂപമാറ്റം ചെയ്തിരുന്നു. സിഡി റൈറ്റ് ചെയ്യുമോ എന്നൊക്കെ ചെയ്യുന്ന ഒരു കഥാപാത്രമാണ് അത്. ബിഗ് ബിയിലെ ഗെറ്റപ്പ് കിട്ടിയാൽ കൊള്ളാമെന്നാണ് അൽഫോൻസ് പുത്രൻ റെഫെറെൻസ് പറഞ്ഞിരുന്നത്. അതിന് പറ്റിയ രീതിയിലാണ് ഞാൻ ഷൂട്ടിംഗിന് ചെന്നത്. ആദ്യ ദിവസം ഷോട്ടിന് മുൻപ് മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ മേക്കപ്പ്മാനോട് ചോദിച്ചത്, ഈ മീശ കൂടെ എടുത്താൽ കുറച്ചുകൂടെ ഊളൻ ലുക്ക് കിട്ടുമല്ലേ എന്ന്. ബിഗ് ബിയിൽ എനിക്ക് ചെറിയ ബുൾഗാൻ താടിയായിരുന്നു. നേരത്തിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ അയാൾ വെറും ഒരു ഊളൻ ലോർഡാണെന്ന് തോന്നി. ചേട്ടാ അത് സംവിധായകന് ഓക്കേ ആവണ്ടേ എന്നാണ് മേക്കപ്പ്മാൻ ചോദിച്ചത്. അൽഫോൻസിന് അത് ഇഷ്ടമാകുമെന്ന് എനിക്കറിയാമായിരുന്നു. ചോദിക്കാതെ ഞാൻ മീശയെടുത്തു. അൽഫോൺസ് വന്നപ്പോൾ വേറെ മീശ വെക്കണോ എന്ന് ഞാൻ ചോദിച്ചു. ചേട്ടാ ഇതാണ് അൾട്ടിമേറ്റ് എന്നാണ് അൽഫോൺസ് പറഞ്ഞത്. ഭയങ്കര ഹാപ്പിയായി അദ്ദേഹം. രണ്ട് ദിവസമേ ആ സിനിമയിൽ വർക്ക് ചെയ്തിട്ടുള്ളു. സിഡി റൈറ്റ് ചെയ്യുമോ എന്ന സീൻ വെച്ച് എത്ര ട്രോളുകളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in