'മഞ്ഞുമ്മൽ ബോയ്സ്' എനിക്ക് കുമ്പളങ്ങി കഴിഞ്ഞാൽ ഫേവറിറ്റ് സിനിമ, ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത്

'മഞ്ഞുമ്മൽ ബോയ്സ്' എനിക്ക് കുമ്പളങ്ങി കഴിഞ്ഞാൽ ഫേവറിറ്റ് സിനിമ, ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത്

'കുമ്പളങ്ങി നൈറ്റ്സ്' കഴിഞ്ഞാൽ ചെയ്തതിൽ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന് സം​ഗീത സംവിധായകൻ സുഷിൻ ശ്യാം. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ തിയറ്ററിലെത്തി സൂപ്പർഹിറ്റായി മാറിയ 'ജാനേ മൻ' എന്ന സിനിമക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. സൗബിൻ ഷാഹിറാണ് നിർമ്മാണം.

ഈ മാസം ചിത്രം തിയറ്ററുകളിലെത്തും. നേരത്തെ നൽകിയ അഭിമുഖത്തിൽ 'മഞ്ഞുമ്മൽ ബോയ്സ്' മലയാള സിനിമയുടെ സീൻ മാറ്റുമെന്ന് സുഷിൻ ശ്യാം പറഞ്ഞത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.'മഞ്ഞുമ്മൽ ബോയ്സ്' പ്രമോഷണൽ ഇവന്റിലാണ് സുഷിന്റെ പ്രതികരണം.

സുഷിൻ ശ്യാം പറഞ്ഞത്

ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. നമ്മുക്ക് ഹിറ്റ് പാട്ടുണ്ടാക്കണമെന്ന് ഒരിക്കലും ചിദംബരം ആവശ്യപ്പെട്ടിട്ടില്ല. പുതുതായി എന്തെങ്കിലും ചെയ്യണമെന്നാണ് ഞങ്ങൾ ആലോചിച്ചത്. കുമ്പളങ്ങിക്ക് ശേഷം ഞാൻ ചെയ്തതിൽ പ്രിയപ്പെട്ട സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. പുതിയ ഴോണറിൽ മ്യൂസിക് ട്രൈ ചെയ്യാൻ സാധിച്ച സിനിമയാണ്. നന്നായി വന്നിട്ടുണ്ടെന്നാണ് കരുതുന്നത്.

ഒരു സർവൈവൽ ത്രില്ലർ ആണ് ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും തുടർന്ന് കൂട്ടത്തിൽ ഒരാൾ ഗുണ കേവിൽ അകപ്പെടുകയും അയാളെ രക്ഷിക്കാൻ സുഹൃത്തുക്കൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളാണ് കഥയുടെ പശ്ചാത്തലം. ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസ് ആണ്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രികരണം പൂർത്തിയാക്കിയ ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം: സുഷിൻ ശ്യാം, പശ്ചാത്തലസംഗീതം: സുഷിൻ ശ്യാം, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
logo
The Cue
www.thecue.in