'ആദ്യം കേട്ടപ്പോൾ തന്നെ കോൺഫിഡൻസ് ഉള്ള സ്ക്രിപ്റ്റായിരുന്നു മന്ദാകിനിയുടേത്' ; വളരെ ക്ലീൻ സിനിമയാണ് മന്ദാകിനിയെന്ന് അനാർക്കലി മരിക്കാർ

'ആദ്യം കേട്ടപ്പോൾ തന്നെ കോൺഫിഡൻസ് ഉള്ള സ്ക്രിപ്റ്റായിരുന്നു മന്ദാകിനിയുടേത്' ; വളരെ ക്ലീൻ സിനിമയാണ് മന്ദാകിനിയെന്ന് അനാർക്കലി മരിക്കാർ

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാ​കിനി. ആദ്യം കേൾക്കുമ്പോൾ തന്നെ തനിക്ക് അത്യാവശ്യം കോൺഫിഡൻസ് ഉള്ള സ്ക്രിപ്റ്റ് ആയിരുന്നു മന്ദാകിനിയുടേതെന്ന് നടി അനാർക്കലി മരിക്കാർ. വളരെ ക്ലീൻ ആയി ആരും മോശം പറയാത്ത ഒരു സിനിമ ആയി ആണ് മന്ദാകിനി തോന്നിയത്. തന്റെ കഥാപാത്രത്തിലുണ്ടാകുന്ന ഷിഫ്റ്റ് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കുറച്ച് റിസ്കി ആയുള്ള പരിപാടി ആയതിനാൽ ആളുകൾ അത് എങ്ങനെ സ്വീകരിക്കുമെന്ന് തനിക്ക് ടെൻഷനുണ്ടെന്നും നടി അനാർക്കലി മരിക്കാർ.

അനാർക്കലി മരിക്കാർ പറഞ്ഞത് :

ഈ സിനിമ ഷോൾഡർ ചെയ്യുന്നത് ഞാനല്ല അത് മുഴുവൻ അൽത്താഫിന്റെ ഏരിയ ആണ്. ഈ സിനിമ മുന്നോട്ട് കൊണ്ടുപോകുന്നത് അൽത്താഫ് ആണ്. ആ കഥാപാത്രത്തിനോടാണ് പ്രേക്ഷകർക്ക് ഒരു ഇമോഷണൽ കണക്ട് തോന്നുക. എന്റെ കഥാപാത്രത്തിലുണ്ടാകുന്ന ഷിഫ്റ്റ് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കുറച്ച് റിസ്കി ആയുള്ള പരിപാടി ആയതിനാൽ ആളുകൾ അത് എങ്ങനെ സ്വീകരിക്കുമെന്ന് എനിക്ക് ടെൻഷനുണ്ട്. ഞാൻ ആദ്യം കേൾക്കുമ്പോൾ തന്നെ അത്യാവശ്യം കോൺഫിഡൻസ് ഉള്ള സ്ക്രിപ്റ്റ് ആയിരുന്നു മന്ദാകിനിയുടേത്. ഒരിക്കലും ഇതിന്റെ കാണാതെ ജഡ്ജ് ചെയ്യാനുള്ള കഴിവ് എനിക്കില്ല എന്നാലും വളരെ ക്ലീൻ ആയി ആരും മോശം പറയാത്ത ഒരു സിനിമ ആയി ആണ് മന്ദാകിനി തോന്നിയത്.

ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്,അമ്പിളി സുനിൽ,അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in