ബിലാല്‍ ഒരു സ്റ്റോണ്‍ ഫേസ് കഥാപാത്രം ആണെന്ന് ആളുകള്‍ പറഞ്ഞിരുന്നു: മമ്മൂട്ടി

 ബിലാല്‍ ഒരു സ്റ്റോണ്‍ ഫേസ് കഥാപാത്രം ആണെന്ന് ആളുകള്‍ പറഞ്ഞിരുന്നു: മമ്മൂട്ടി

അമല്‍ നീരദ് ചിത്രം ബിഗ് ബിയിലെ ബിലാല്‍ എന്ന കഥാപാത്രം ഒരു സ്റ്റോണ്‍ ഫേസ് ആണെന്ന് ആളുകള്‍ പറഞ്ഞിരുന്നെന്ന് നടന്‍ മമ്മൂട്ടി. ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ രീതികളുണ്ടെന്നും കഥാപാത്രങ്ങള്‍ മാറുന്നതിന് അനുസരിച്ച് അവരുടെ പെരുമാറ്റത്തിലും, അവരുടെ ചലനത്തിനും, മുഖ ഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടാവുമെന്നും മമ്മൂട്ടി ദ ക്യൂ അഭിമുഖത്തില്‍ പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകള്‍ :

ഇപ്പോഴല്ലേ ആളുകള്‍ അത് കാര്യമായി കൊണ്ടുവന്നത്. ബിലാലിന് ഒരു സ്റ്റോണ്‍ ഫേസ് ആണെന്ന് പറഞ്ഞിരുന്നു. ഓരോ മനുഷര്‍ക്കും ഓരോ രീതികളുണ്ട്. ഒരുതരത്തിലും ബോഡി ലാംഗ്വേജ് ഇല്ലാത്ത ആളുകള്‍ ഉണ്ട്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇതൊക്കെയാണ് ആലോചിക്കേണ്ടത്. കഥാപാത്രം കൈ വീശുമോ, കൈ എടുക്കുമോ, മുഖത്തുള്ള ഭാവം ഇതെല്ലാം ശ്രദ്ധിക്കണം. ബോഡി ലാംഗ്വേജ് തമ്മില്‍ മാച്ച് ചെയ്യണം. ഓരോ മനുഷ്യരും പൂര്‍ണമായും ഓരോ ജീവിതമാണ് ജീവിക്കുന്നത്.

തല കൊണ്ടും, കൈകൊണ്ടും ഒക്കെയാണ് അയാള്‍ ജീവിക്കുന്നത്. അപ്പോള്‍ ഓരോ കഥാപാത്രവും ഓരോ രീതിയിലാണ് ജീവിക്കുന്നത്. കഥയും അങ്ങനെ പോകും. അലോചിക്കുമ്പോള്‍ തോന്നും ഇയാള്‍ ഇങ്ങനെ വേണ്ട അങ്ങനെ മതിയെന്ന്. മുന്നറിയിപ്പിലെ രാഘവന്‍ കൈ വിശാറില്ല. രണ്ട് കൈയും ചുമ്മാ കെട്ടിത്തൂക്കി ഇട്ടുകൊണ്ട് നടക്കുന്നയാളാണ് രാഘവന്‍. അത് ഒരു പത്തുകൊല്ലം മുന്‍പ് ആണ്. അങ്ങനെ ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ കാര്യങ്ങളുണ്ട്.

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായ പുഴു മെയ് 13ന് സോണി ലിവ്വില്‍ റിലീസ് ചെയ്യും. നവാഗതയായ രത്തീന ഷര്‍ഷാദാണ് പുഴു സംവിധാനം ചെയ്തിരിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍, കുഞ്ചന്‍ തുടങ്ങി വലിയൊരു തരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് ആണ് നിര്‍മാണം. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്.

Related Stories

No stories found.
logo
The Cue
www.thecue.in