'എന്തിനാണ് അന്നം മുട്ടിക്കുന്നത്, തൊഴില്‍ നിഷേധം തെറ്റാണ്'; ശ്രീനാഥ് ഭാസിയുടെ വിലക്കില്‍ മമ്മൂട്ടി

'എന്തിനാണ് അന്നം മുട്ടിക്കുന്നത്, തൊഴില്‍ നിഷേധം തെറ്റാണ്'; ശ്രീനാഥ് ഭാസിയുടെ വിലക്കില്‍ മമ്മൂട്ടി

നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയ നിര്‍മാതാക്കളുടെ സംഘടനാ തീരുമാനത്തിനെതിരെ മമ്മൂട്ടി. തൊഴില്‍ നിഷേധം തെറ്റാണ്, ആരെയും വിലക്കാന്‍ പാടില്ല, എന്തിനാണ് അന്നം മുട്ടിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമയിലെ വിലക്കിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ മറുപടി. ആദ്യം ആരെയും വിലക്കിയിട്ടില്ലെന്നാണ് അറിയുന്നതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ വിലക്കുണ്ടെന്ന് ആവര്‍ത്തിച്ചപ്പോഴാണ്, ആരെയും വിലക്കാന്‍ പാടില്ലെന്ന് മമ്മൂട്ടി പറഞ്ഞത്.

അവതാരകയെ അപമാനിച്ച സംഭവത്തിലാണ് ശ്രീനാഥ് ഭാസിക്ക് നിര്‍മ്മാതാക്കളുടെ സംഘടന താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഒരാളെ തിരുത്താനാണ് ശിക്ഷാ നടപടി. ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല എന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചിട്ടുണ്ട്. കുറ്റം സമ്മതിക്കാത്ത ഒരാളായിരുന്നെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യണമായിരുന്നു. എന്നാല്‍ പൂര്‍ണ്ണമായി തെറ്റ് അംഗീകരിച്ച സ്ഥിതിക്ക് നടപടി എടുക്കുക എന്നതാണ് ചെയ്യാനുള്ളത്. അങ്ങനെയാണ് കുറച്ചു കാലത്തേക്ക് സിനിമകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാം എന്ന് തീരുമാനിച്ചതെന്നും നിര്‍മാതാക്കളുടെ സംഘടന പ്രസിഡന്റ് എം. രഞ്ജിത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in