സത്യൻ മാസ്റ്ററുടെ കാൽ തൊട്ടു വന്ദിച്ചു; ആദ്യ സിനിമയിലെ ഓർമ്മകളുമായി മമ്മൂട്ടി

സത്യൻ മാസ്റ്ററുടെ കാൽ തൊട്ടു വന്ദിച്ചു; ആദ്യ സിനിമയിലെ ഓർമ്മകളുമായി മമ്മൂട്ടി

അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത് സത്യനും നസീറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ അക്കലത്ത് വൻ ഹിറ്റായിരുന്നു. ജൂനിയര്‍ ആർട്ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി സിനിമയിൽ അഭിനയിച്ചത്.

സിനിമയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്ന ഒരു ഫോട്ടോ മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തെ ആരോ കളർ ഫോട്ടോയാക്കിരിക്കുകയാണ്. സത്യൻ മാസ്റ്ററുടെ കൂടെ അഭിനയിക്കുവാനുള്ള അപൂർവ ഭാഗ്യം ലഭിച്ചുവെന്നാണ് സിനിമയെക്കുറിച്ച് മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കളർ ചെയ്ത ആരാധകന് മമ്മൂട്ടി നന്ദിയും പറഞ്ഞു.

മമ്മൂട്ടിയുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്

ഇത് ചെയ്ത വ്യക്തിക്ക് വലിയ നന്ദി. സെല്ലുലോയിഡിൽ ഞാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടതിൽ നിന്നുള്ള ഒരു സ്ക്രീൻ ഗ്രാബാണിത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കളർ ആക്കിയിരിക്കുകയാണ്.

മറ്റൊരു കാലഘട്ടത്തിൽ നിന്നുള്ള ഉജ്ജ്വലമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു. സത്യൻ മാസ്റ്ററുടെ അതേ സിനിമയിൽ അഭിനയിക്കാനുള്ള അപൂർവ ഭാഗ്യം എനിക്ക് ലഭിച്ചു.ഷൂട്ടിങ്ങിന്റെ ഇടവേളയിൽ അദ്ദേഹം ഉറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കാലിൽ സ്പർശിച്ചത് ഞാൻ ഓർക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in