മമ്മൂക്കയാണ് എന്നിലെ അഭിനേത്രിയെ കണ്ടുപിടിക്കുന്നത്: മാളവിക മോഹനന്‍

മമ്മൂക്കയാണ് എന്നിലെ അഭിനേത്രിയെ കണ്ടുപിടിക്കുന്നത്:  മാളവിക മോഹനന്‍

മമ്മൂട്ടിയാണ് തന്നിലെ അഭിനേത്രിയെ കണ്ടുപിടിച്ചതെന്ന് നടി മാളവിക മോഹനന്‍. തന്റെ ആദ്യ ഓഡീഷന്‍ മമ്മൂട്ടിയാണ് ചെയ്തതെന്നും മാളവിക ദ ക്യുവിനോട് പറഞ്ഞു. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ താന്‍ അഭിനയേത്രി ആവില്ലായിരുന്നുവെന്നും മാളവിക പറയുന്നു.

മാളവിക മോഹനന്‍ പറഞ്ഞത് :

എന്റെ അച്ഛന്‍ സിനിമറ്റോഗ്രഫര്‍ ആണല്ലോ. ബോംബെയിലെ ഫിലിം സിറ്റിയില്‍ അച്ഛന്‍ ഒരു പരസ്യം ഷൂട്ട് ചെയ്യുകയായിരുന്നു. അതില്‍ മമ്മൂക്കയായിരുന്നു അഭിനയിച്ചത്. എനിക്ക് അങ്ങനെ അഭിനയിക്കാന്‍ പ്രത്യേകിച്ച് പ്ലാന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ അതിന് വേണ്ടി അങ്ങനെ പ്രയത്‌നിക്കുകയൊന്നും ചെയ്തിട്ടില്ല. ഞാനൊരു ട്രെയിന്‍ഡ് ആക്ടര്‍ അല്ല.

മമ്മൂക്കയാണ് എന്നിലെ അഭിനേത്രിയെ കണ്ടുപിടിക്കുന്നത്. അച്ഛന്റെ പരസ്യ ഷൂട്ടിന് പോയപ്പോഴാണ് മമ്മൂക്കയെ കാണുന്നത്. മമ്മൂക്കയാണ് ആദ്യം എന്നോട് അഭിനയിക്കാന്‍ താത്പര്യം ഉണ്ടോ എന്ന് ചോദിക്കുന്നത്. ഞാന്‍ ചെയിതിട്ടില്ലെന്നാണ് മറുപടി പറഞ്ഞത്. ശരിക്കും എന്റെ ആദ്യത്തെ ഓഡീഷന്‍ ചെയ്തത് മമ്മൂക്കയാണെന്ന് പറയാം. പിന്നെ ഒരു 3 മാസത്തിന് ശേഷമാണ് അഴകപ്പന്‍ സര്‍ എന്നെ വിളിക്കുന്നത്. ഇങ്ങനെ ഒരു സിനിമയുണ്ട്. അതില്‍ അഭിനയിക്കാന്‍ ഒരു പെണ്‍കുട്ടിയെ വേണം എന്ന് പറഞ്ഞ്. മമ്മൂക്കയാണ് എന്റെ പേര് പറഞ്ഞതെന്നും പറഞ്ഞു. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഒരു അഭിനേത്രിയാവില്ലായിരുന്നു.

ക്രിസ്റ്റി എന്ന ചിത്രമാണ് മാളവികയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രം. ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്ത ചിത്രത്തില്‍ മാത്യു തോമസാണ് നായകന്‍. ഫെബ്രുവരി 17ന് ചിത്രം തിയേറ്ററിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in