മാലിക്കിൽ ഗംഭീര പ്രകടനം; വിനയ് ഫോർട്ടിനെ അഭിനന്ദിച്ച് രാജ്‌കുമാർ റാവു

മാലിക്കിൽ ഗംഭീര പ്രകടനം; വിനയ് ഫോർട്ടിനെ അഭിനന്ദിച്ച് രാജ്‌കുമാർ റാവു

മാലിക് സിനിമയുടെ രാഷ്ട്രീയവും മേക്കിങ് ബ്രില്ലിയൻസിനും പുറമെ സിനിമയിലെ കാസ്റ്റിങ്ങിനെ അഭിനന്ദിച്ചുക്കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും അനവധിയാണ്. പ്രധാന റോളുകൾ അവതരിപ്പിച്ച ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കൂടാതെ സഹ താരങ്ങളും മികച്ച പെർഫോമൻസ് കാഴ്ചവെച്ചിരുന്നു. സിനിമയിലെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നായ ഡേവിഡിനെ അവതരിപ്പിച്ച വിനയ് ഫോർട്ടിന്റെ പ്രകടനം ഏറെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടൻ രാജ്‌കുമാർ റാവും മാലിക് സിനിമയിലെ വിനയ് ഫോർട്ടിന്റെ പെർഫോമൻസിനെ അഭിനന്ദിച്ചിരിക്കുന്നു. രാജ്‌കുമാർ റാവുവിന്റെ അഭിനന്ദന വാട്സാപ് സന്ദേശം വിനയ് ഫോർട്ട് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

ഹായ് വിനയ്. രാജ്കുമാര്‍ ആണ്. മാലിക് കണ്ടു. നിങ്ങളുടെ ഗംഭീര പ്രകടനത്തിന് അഭിനന്ദനനങ്ങൾ

രാജ്‌കുമാർ റാവു

My dear brother @rajkummar_rao Immensely grateful for the words of appreciation ❤️# means a lot 🙏🏻 #brotherhood

Posted by Vinay Forrt on Sunday, July 18, 2021

മാലിക് സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച സുലൈമാൻ എന്ന കഥാപാത്രത്തിന്റെ ഉറ്റ സുഹൃത്താണ് വിനയ് ഫോർട്ട് അവതരിപ്പിച്ച ഡേവിഡ്. ആ കഥാപാത്രത്തിലൂടെയാണ് സിനിമയിലെ നിർണ്ണായകമായ പല സംഭവങ്ങളും നടക്കുന്നതും. മാലിക്കിൽ സുലൈമാൻ എന്ന കഥാപാത്രത്തിനൊപ്പം തന്നെയാണ് ഡേവിഡിന്റെ കഥാപാത്രവും വളരുന്നതും.

Related Stories

No stories found.
logo
The Cue
www.thecue.in