'മലയാള സിനിമ പിന്നിൽ നിൽക്കുന്നത് പ്രതിഫലത്തിൽ മാത്രം' ; സ്ത്രീകൾക്ക് നല്ലത് മലയാളം ഇൻഡസ്ട്രി തന്നെന്ന് മംമ്ത മോഹൻദാസ്

'മലയാള സിനിമ പിന്നിൽ നിൽക്കുന്നത് പ്രതിഫലത്തിൽ മാത്രം' ; സ്ത്രീകൾക്ക് നല്ലത് മലയാളം ഇൻഡസ്ട്രി തന്നെന്ന് മംമ്ത മോഹൻദാസ്

ചെയ്യുന്ന ജോലിയില്‍ സംതൃപ്തി കിട്ടുന്നത് മലയാള സിനിമയില്‍ മാത്രമാണെന്ന് നടി മംമ്ത മോഹന്‍ദാസ്. തമിഴില്‍ ഒരു കൊമേര്‍ഷ്യല്‍ സിനിമ നായകന്റെ മുകളില്‍ ഒരിക്കലും പോകില്ല. കൂടാതെ നായികമാര്‍ക്ക് അവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല. സ്ത്രീകള്‍ക്ക് ഏറ്റവും മികച്ച ഇൻഡസ്ട്രി മലയാളം തന്നെയാണ് മറിച്ച് ഒരു അഭിപ്രായം ശമ്പളത്തിന്റെ കാര്യത്തില്‍ മാത്രമായിരിക്കുമെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു. ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മംമ്ത മോഹന്‍ദാസ്.

മലയാളീ പ്രേക്ഷകര്‍ നമ്മളെ സ്വീകരിക്കാനും സ്‌നേഹിക്കാനും നമ്മുടെ സിനിമകള്‍ കാണാന്‍ തീയറ്ററുകളില്‍ വരാനും കുറച്ച് ടൈം എടുക്കും. നല്ല കഥാപാത്രങ്ങളിലൂടെയും, നല്ല സിനിമകളിലൂടെയും അഭിനേതാക്കള്‍ പ്രേക്ഷകരുമായി ഒരു കണക്ഷന്‍ ഉണ്ടാക്കി എടുക്കണം. തനിക്ക് അത്തരത്തിലുള്ള കണക്ഷന്‍ കിട്ടിയത് മലയാള സിനിമയിലൂടെയാണെന്ന് മംമ്ത പറഞ്ഞു. സ്ത്രീ കഥാപത്രങ്ങള്‍ക്ക് നല്ല പ്രാധാന്യമുള്ള ഒരു കൊമേര്‍ഷ്യല്‍ ത്രില്ലെര്‍ സിനിമയാണ് ലൈവ്. ഇരുപത്തഞ്ച് ദിവസത്തെ ഷൂട്ടില്‍ ഇരുപത്തൊന്നു ദിവസം ആയിരുന്നു എനിക്ക് ഷൂട്ട് ഉണ്ടായിരുന്നത്. ഇരുപത്തിയാറു മണിക്കൂര്‍ തുടര്‍ച്ചയായി ഷൂട്ട് ചെയ്ത ദിവസം ഉണ്ടായിട്ടുണ്ടെന്നും മംമ്ത പറഞ്ഞു.

വി.കെ പ്രകാശ് സംവിധാനം ചെയ്ത് മംമ്ത മോഹന്‍ദാസ്, പ്രിയ പ്രകാശ് വാര്യര്‍, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ലൈവ്'. ഫിലിംസ് 24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മെയ് 26 ന് തീയറ്ററുകളില്‍ എത്തും. എസ് സുരേഷ് ബാബു തിരക്കഥ എഴുതുന്ന ചിത്രം വ്യാജ വാര്‍ത്തകളെയും അത് മനുഷ്യ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെയും ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in