പുലർച്ചെ രണ്ടരയ്ക്ക് പൃഥ്വിയുടെ മേക്കപ്പ് തുടങ്ങും'; ആടുജീവിതത്തിൽ റീടേക്കുകൾ സാധ്യമല്ലായിരുന്നുവെന്ന് രഞ്ജിത്ത് അമ്പാടി

പുലർച്ചെ രണ്ടരയ്ക്ക് പൃഥ്വിയുടെ മേക്കപ്പ് തുടങ്ങും'; ആടുജീവിതത്തിൽ റീടേക്കുകൾ സാധ്യമല്ലായിരുന്നുവെന്ന് രഞ്ജിത്ത് അമ്പാടി

മലയാളി പ്രേക്ഷേകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആടുജീവിതം. പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം മാർച്ച് 28 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ആടുജീവിതത്തിലെ മരുഭൂമിയിലെ രം​ഗങ്ങൾ ചിത്രീകരിച്ചത് അതിരാവിലെകളിലും വെെകുന്നേരങ്ങളിലും മാത്രമായിരുന്നു എന്ന് സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത് അമ്പാടി. സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായിരുന്നു പ്രധാന പ്രശ്നമെന്തെന്നാൽ ആർട്ടിസ്റ്റിന്റെ പോസിഷനിലേക്ക് നമുക്ക് ഒരിക്കലും നേരിട്ട് നടന്നു ചെല്ലാൻ കഴിയില്ല കാരണം കാൽപ്പാടുകൾ അവിടെ വരും എന്നതായിരുന്നുവെന്ന് രഞ്ജിത് പറയുന്നു. നമ്മൾ അവിടെ നിന്നിട്ട് ആർട്ടിസ്റ്റിനെ ഒരു വണ്ടിയിൽ ഫ്രെയിമിന്റെ ഏറ്റവും പുറകിൽ കൊണ്ടുപോയി ഇറക്കിയിട്ട് അതിന്റെ മുകളിൽ കയറിയിട്ടാണ് എല്ലാം ചെയ്യുന്നത്. രാവിലെ ബ്രേക്ക് ഫാസ്റ്റിന് മുന്നേ നമ്മുടെ വർക്ക് എല്ലാം തീർന്നിട്ടുണ്ടാവും. പക്ഷേ ഒരു പത്ത് മിനുട്ട് നമ്മൾ താമസിച്ചു കഴിഞ്ഞാൽ ആ ഷോട്ട് കിട്ടില്ല. മാത്രമല്ല ഒരു ഷോട്ട് എടുത്ത് കഴിഞ്ഞാൽ റീ ടേക്ക് എടുക്കാനും സാധിക്കില്ല. കാരണം ഇവർ നടന്നു കഴിയുമ്പോൾ അവിടെ കാൽപാടുകൾ വരുമല്ലോ? കാറ്റടിക്കുമ്പോൾ മരുഭൂമിയിലുണ്ടാകുന്ന ഷെയ്ഡ്സ് എല്ലാം അതുപോലെ തന്നെ വരണം. ഒരു ടേക്ക് ശരിയായില്ലെങ്കിൽ നാളെ രാവിലെ വീണ്ടും വന്ന് ഇതുപോലെ സെറ്റ് ചെയ്ത് റീ ഷൂട്ട് ചെയ്യണമായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു. ജോർദാനിൽ ചിത്രത്തിന്റെ ഷൂട്ട് നടക്കുമ്പോൾ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു രഞ്ജിത് അമ്പാടി.

രഞ്ജിത് അമ്പാടി പറഞ്ഞത്:

പ്രധാനമായിട്ടും മോണിം​ഗ് ലെെറ്റിലും ഈവനിം​ഗ് ലെെറ്റിലുമായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. നട്ടുച്ച നേരങ്ങളിൽ ഷൂട്ട് ചെയ്തിരുന്നില്ല. ​ഗോൾഡൻ‌ അവർ എന്ന് നമ്മൾ പറയുന്ന സമയത്തായിരുന്നു ഷൂട്ട് മുഴുവൻ നടന്നത്. ആ സമയത്തെ ഷോട്ടുകൾ എന്ന് പറയുന്നത് ക്യാമറ ഒരു വശത്തായിരിക്കും ആർട്ടിസ്റ്റ് അതിലും കുറച്ച് മാറിയായിരിക്കും. അതിന്റെ പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ ആർട്ടിസ്റ്റിന്റെ പൊസിഷനിലേക്ക് നമുക്ക് ഒരിക്കലും നേരിട്ട് നടന്നു ചെല്ലാൻ കഴിയില്ല എന്നതായിരുന്നു. കാരണം കാൽപ്പാടുകൾ അവിടെ വരും. അപ്പോൾ നമ്മൾ അവിടെ നിന്നിട്ട് ആർട്ടിസ്റ്റിനെ ഒരു വണ്ടിയിൽ ഫ്രെയിമിന്റെ ഏറ്റവും പുറകിൽ കൊണ്ടുപോയി ഇറക്കിയിട്ട് അതിന്റെ മുകളിൽ കയറിയിട്ടാണ് നമ്മൾ എല്ലാം ചെയ്യുന്നത്. ആ പാട്ട് കാണുമ്പോൾ തന്നെ മനസിലാവും ഒരു ഷോട്ടിൽ പോലും അവരുടെ ആ കാൽപാദം അല്ലാതെ മറ്റൊരു മാർക്കോ കാര്യങ്ങളോ അവിടെയുണ്ടാവില്ല. അതിന് ഭയങ്കരമായി സമയം എടുക്കുമായിരുന്നു. അഞ്ചരയ്ക്ക് ഒരു ഷോട്ട് എടുക്കണം എന്നുണ്ടെങ്കിൽ അ‍‌ഞ്ചുമണിക്ക് മുൻപ് നമ്മൾ സെറ്റാവണം. അഞ്ച് മണിക്ക് മുൻപ് സെറ്റാവണം എങ്കിൽ രണ്ട് രണ്ടര മണിക്കൂറോളം വേണ്ടി വരും. അതുകൊണ്ട് രാവിലെ ഒരു രണ്ടര മൂന്ന് മണിക്ക് നമ്മൾ മേക്കപ്പ് സ്റ്റാർട്ട് ചെയ്യും. ഒരു പന്ത്രരണ്ടര ഒരു മണിക്ക് ഒക്കെ അതിന് വേണ്ടി ഞങ്ങൾ റെഡിയാവണം. മാത്രമല്ല ലൊക്കേഷനിലേക്ക് അരമണിക്കൂർ ട്രാവലുണ്ട്. രാവിലെ ബ്രേക്ക് ഫാസ്റ്റിന് മുന്നേ നമ്മുടെ വർക്ക് എല്ലാം തീർന്നിട്ടുണ്ടാവും. പക്ഷേ ഒരു പത്ത് മിനുട്ട് നമ്മൾ താമസിച്ചു കഴിഞ്ഞാൽ ആ ഷോട്ട് കിട്ടില്ല. മാത്രമല്ല ഒരു ഷോട്ട് എടുത്ത് കഴിഞ്ഞാൽ റീ ടേക്ക് എടുക്കാനും സാധിക്കില്ല. കാരണം ഇവർ നടന്നു കഴിയുമ്പോൾ അവിടെ കാൽപാടുകൾ വരുമല്ലോ? നമ്മൾ മറ്റുള്ള സിനിമയിൽ ചെയ്യുന്നത് പോലെ വെറുതെ എന്തെങ്കിലും വച്ച് തൂക്കാൻ സാധിക്കില്ല. കാറ്റടിക്കുമ്പോൾ മരുഭൂമിയിലുണ്ടാകുന്ന ഷെയ്ഡ്സ് എല്ലാം അതുപോലെ തന്നെ വരണം. ആ ടേക്ക് ശരിയായില്ലെങ്കിൽ ഒന്നുകിൽ അടുത്തതിലേക്ക് ഷിഫ്റ്റ് ചെയ്യണം. അത് നടക്കുന്ന കാര്യമല്ല. അതുകൊണ്ട് നമ്മൾ വീണ്ടും നാളെ രാവിലെ വന്ന് ഇതുപോലെ സെറ്റ് ചെയ്ത് റീ ഷൂട്ട് ചെയ്യണം.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 14 വർഷവും കോവിഡ് എന്ന പ്രതിസന്ധിയും താണ്ടിയാണ് ചിത്രം മാർച്ച് 28 ന് തിയറ്ററുകളിലെത്താൻ പോകുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in