'ഞാനും ഈ ലോകത്ത് തന്നെയാണ് ജീവിക്കുന്നേ '; മദനൻ്റെ റഫറൻസ് അറിഞ്ഞതിൽ പിന്നെ അങ്ങനെ ആകാതിരിക്കാനായിരുന്നു ശ്രമമെന്ന് ബാബു ആൻ്റണി

'ഞാനും ഈ ലോകത്ത് തന്നെയാണ് ജീവിക്കുന്നേ '; മദനൻ്റെ റഫറൻസ് അറിഞ്ഞതിൽ പിന്നെ അങ്ങനെ ആകാതിരിക്കാനായിരുന്നു ശ്രമമെന്ന് ബാബു ആൻ്റണി

രതീഷ് ബാലകൃഷ്ണൻ പൊതുവാളിൻ്റെ തിരക്കഥയിൽ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്‌ത ചിത്രമാണ് മദനോത്സവം. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ബാബു ആൻ്റണിയും രണ്ട് മദനന്മാരായിട്ടാണ് എത്തുന്നത്. ബാബു ആൻ്റണിയുടെ രാഷ്ട്രീയകാരനായ മദനൻ എന്ന കഥാപാത്രത്തിന് ഒരു റഫറൻസ് ഉണ്ടായിരിന്നുവെന്നും അതിനെപ്പറ്റി ബാബു ആൻ്റണി ഒഴികെ മറ്റുള്ളവർക്ക് അറിയാമായിരുന്നു എന്നും ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആദ്യം റഫറൻസിനെക്കുറിച്ച് ബാബുച്ചേട്ടന് അറിയില്ലായിരുന്നു. പിന്നീട് എപ്പോഴൊക്കെയോ ബാബുച്ചേട്ടൻ അത് തനിയെ മനസിലാക്കി. പിന്നെ ബാബു ചേട്ടൻ ഇത് അയാളെ പറ്റിയല്ലേ എന്ന് ചോദിച്ചപ്പോൾ അല്ല എന്നാണ് സംവിധായകനായ സുധീഷ് ഗോപിനാഥ് പറഞ്ഞത്. എന്നാൽ അതിനുള്ള മറുപടിയായി "ഞാനും ഈ ലോകത്ത് തന്നെയാണ് ജീവിക്കുന്നതെന്നായിരുന്നു ബാബുച്ചേട്ടന്റെ മറുപടിയെന്നും രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പറഞ്ഞു.

റഫറൻസ് മനസിലാക്കിയതിന് ശേഷം അതാകാതെരിക്കാനുളള ശ്രമമായിരുന്നു താൻ പിന്നീട് ചെയ്തതെന്ന് ബാബു ആന്റണിയും പറഞ്ഞു. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍ കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍

Related Stories

No stories found.
logo
The Cue
www.thecue.in