മോഹന്‍ലാലിന്‍റെ മുണ്ടുമടക്കിക്കുത്തല്‍ നിര്‍ത്താറായില്ലേ എന്ന് രഞ്ജിത്തിനോട് ചോദിച്ചിരുന്നു: എം പത്മകുമാര്‍

മോഹന്‍ലാലിന്‍റെ മുണ്ടുമടക്കിക്കുത്തല്‍ നിര്‍ത്താറായില്ലേ എന്ന് രഞ്ജിത്തിനോട് ചോദിച്ചിരുന്നു: എം പത്മകുമാര്‍

സിനിമയിലെ നായകന്‍റെ ഹീറോയിസം കാണിക്കാന്‍ ഉപയോഗിക്കുന്ന മുണ്ട് മടക്കിക്കുത്തലും മീശപിരിക്കലുമുള്ള സീനുകളെല്ലാം നിര്‍ത്തിക്കൂടെ എന്ന് രഞ്ജിത്തിനോട് ചോദിച്ചിരുന്നതായി സംവിധായകന്‍ എം. പത്മകുമാര്‍. നരസിംഹം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ശേഷം ഒരു സൗഹൃദ സംഭാഷണത്തിനിടെയാണ് താന്‍ ഇക്കാര്യം ചോദിച്ചതെന്നും പത്മകുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

ദേവാസുരത്തിലാണ് മോഹന്‍ലാല്‍ മുണ്ട് മടക്കിക്കുത്തി പെര്‍ഫോം ചെയ്തുതുടങ്ങിയത്. അതായിരുന്നു തുടക്കം. പക്ഷെ, പ്രേക്ഷകര്‍ ഇപ്പോഴും പുറത്ത് കടന്നിട്ടില്ല. അവര്‍ക്ക് ഇപ്പോഴും അത് വേണം. അത് മോഹന്‍ലാല്‍ എന്ന നടനെ അവര്‍ അത്രയും സെലിബ്രേറ്റ് ചെയ്യുന്നത് കൊണ്ടാകാം. പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

എം. പത്മകുമാറിന്റെ വാക്കുകള്‍:

നായകനെ സെലിബ്രേറ്റ് ചെയ്യുന്ന മുണ്ടുമടക്കിക്കുത്തലും മീശപിരിക്കലുമെല്ലാം ഷാജി കൈലാസ്, രഞ്ജിത്ത് പോലുള്ളവരാണ് അന്ന് കൂടുതലായി ചെയ്തിരുന്നത്. ദേവാസുരം ചെയ്യുമ്പോള്‍ അത് വളരെ പുതുമയുള്ള കാര്യമായിരുന്നു. ലാലേട്ടന്‍ അതില്‍ നിന്നെല്ലാമാണ് മുണ്ട് മടക്കിക്കുത്തി തുടങ്ങുന്നത്. നരസിംഹം റിലീസായതിന് ശേഷം രഞ്ജിത്തിനോട് ചോദിച്ചിരുന്നു, രഞ്ജി ഇത് നിര്‍ത്താറായില്ലേ. ലാലേട്ടനെവച്ച് വേറെ രീതിയിലുള്ള സിനിമകള്‍ ആലോചിച്ചുകൂടേ എന്ന്. പക്ഷെ, നമ്മുടെ ഓഡിയന്‍സ് ഇപ്പോഴും അതില്‍ നിന്നും പുറത്ത് കടന്നിട്ടില്ല. ഇപ്പോഴും അവര്‍ അതിനകത്ത് തന്നെയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in