സീന്‍ എനിക്ക് കണ്‍വിന്‍സ്ഡ് അല്ലെങ്കില്‍ രാജീവേട്ടന്‍ ഷൂട്ട് ചെയ്യില്ല, കുറ്റവും ശിക്ഷയും വേറിട്ട രീതിയിലെന്ന് ആസിഫലി

സീന്‍ എനിക്ക് കണ്‍വിന്‍സ്ഡ് അല്ലെങ്കില്‍ രാജീവേട്ടന്‍ ഷൂട്ട് ചെയ്യില്ല, കുറ്റവും ശിക്ഷയും വേറിട്ട രീതിയിലെന്ന് ആസിഫലി

തുറമുഖം പുറത്തിറങ്ങുംമുമ്പേ രാജീവ് രവി ഷൂട്ടിലേക്ക് കടന്ന ചിത്രമായിരുന്നു കുറ്റവും ശിക്ഷയും. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പാണ് കുറ്റവും ശിക്ഷയും പൂര്‍ത്തിയായത്. മുന്‍ സിനിമകളില്‍ നിന്ന് വേറിട്ട ചിത്രീകരണ അനുഭവമായിരുന്നു രാജീവ് രവിക്കൊപ്പമെന്ന് കുറ്റവും ശിക്ഷയും എന്ന സിനിമയില്‍ നായകനെ അവതരിപ്പിക്കുന്ന ആസിഫലി. ജൂലൈ രണ്ടിന് റിലീസ് പ്രഖ്യാപിച്ചിരുന്ന കുറ്റവും ശിക്ഷയും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവച്ചിരിക്കുകയാണ്.

എത്രത്തോളം പ്രയാസങ്ങള്‍ നേരിട്ടാണ് കുറ്റവും ശിക്ഷയും ഷൂട്ട് ചെയ്തതെന്ന് സിനിമയിലെ രംഗങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകുമെന്ന് ആസിഫ് അലി. ഒടിടി പ്ലേ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആസിഫലിയുടെ വാക്കുകള്‍

ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളിലൊക്കെ തിരക്കഥയും ഡയലോഗുകളും നേരത്തെ നല്‍കുമായിരുന്നു. അതിനാല്‍ തയ്യാറെടുപ്പുകളോടെയാണ് ഞാന്‍ സാധാരണയായി സെറ്റില്‍ എത്തുന്നത്. എന്നാല്‍ ഈ സിനിയിലെത്തിയപ്പോള്‍ സിനിമയിലെ കാരക്ടറിനെ കുറിച്ച് മാത്രമാണ് രാജീവേട്ടന്‍ പറഞ്ഞത്. സെറ്റില്‍ എത്തി ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഷൂട്ട് ചെയ്യുന്നത്. അടുത്തതായി ചെയ്യേണ്ട സീന്‍ എനിക്ക് കണ്‍വിന്‍സ്ഡ് അല്ലെങ്കില്‍ അദ്ദേഹം ഷൂട്ട് ചെയ്യില്ല. വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം സിനിമയെ സമീപിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ എസ്. ഐയുടെ റോളിലെത്തിയ പൊലിസുദ്യോഗ്യസ്ഥന്‍ സിബി തോമസും മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് കുറ്റവും ശിക്ഷയും തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷറഫുദ്ദീന്‍,സണ്ണി വെയിന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, സെന്തില്‍, എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in