
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. വ്യാജ ആഭരണ റാക്കറ്റിനെ പറ്റി അന്വേഷിക്കുന്ന ഒരു പോലീസ് ഉദോഗസ്ഥന്റെ കഥയാണ് സിനിമ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഓഫീസർ ഓൺ ഡ്യൂട്ടി ഒരുക്കിയിരിക്കുന്നതെന്ന് കുഞ്ചാക്കോ ബോബൻ. ഇതിലെ കഥാപാത്രങ്ങൾ കംപ്ലീറ്റ് നെഗറ്റീവ് പോസിറ്റീവ് രീതിയിൽ പ്ലേസ് ചെയ്യാൻ സാധിക്കില്ലെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചിത്രം ഫെബ്രുവരി 20 നു തീയേറ്ററിൽ എത്തും.
കുഞ്ചാക്കോ ബോബൻ പറഞ്ഞത്
പല ആളുകളുടെയും ഒരു കൾമിനേഷൻ ആണ് ഹരി എന്ന കഥാപാത്രം. സിനിമ യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് എഴുതിയിരിക്കുന്നത്. കഥാപാത്രം അന്വേഷണത്തിന് പോകൂന്നതൊക്കെ യാഥാർത്ഥതയിൽ നടന്നിട്ടുള്ളതാണ് .ഇതിലുള്ള കഥാപാത്രങ്ങളെ കംപ്ലീറ്റ് പോസിറ്റീവ് കംപ്ലീറ്റ് നെഗറ്റീവ് എന്ന രീതിയിൽ പ്ലേസ് ചെയ്യാൻ പറ്റില്ല, പ്രോട്ടഗോണിസ്റ്റിലും ആൻറ്റഗോണിസ്റ്റിലും തെറ്റും ശരികളുമുണ്ട്. എല്ലാവരും സാധാരണക്കാരായ മനുഷ്യരാണെന്നുള്ള ലയറിംഗ് സിനിമയിൽ കാണാൻ സാധിക്കും. ചുമ്മാ ഒരു പോലീസ് പടം എന്നതിനപ്പുറം പല കാര്യങ്ങളും സിനിമയിൽ ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സമൂഹത്തിനോടുള്ള റെസ്പോൺസിബിലിറ്റി ആണെങ്കിലും എന്റർടൈൻമെന്റ് വാല്യൂ ആണെകിലും,ആ രീതിയിൽ എല്ലാം എക്സൈറ്റ്മെന്റ് തോന്നിക്കുന്ന സിനിമയാണ് ഓഫീസർ ഓൺ ഡ്യൂട്ടി.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.