'ഓഫീസർ ഓൺ ഡ്യൂട്ടി ഒരു സാധാരണ പോലീസ് പടത്തിനും അപ്പുറമുള്ള ഒരു സിനിമയാണ്, യഥാർത്ഥ സംഭവങ്ങളാണ് അടിസ്ഥാനം': കുഞ്ചാക്കോ ബോബൻ

'ഓഫീസർ ഓൺ ഡ്യൂട്ടി ഒരു സാധാരണ പോലീസ് പടത്തിനും അപ്പുറമുള്ള ഒരു സിനിമയാണ്, യഥാർത്ഥ സംഭവങ്ങളാണ്  അടിസ്ഥാനം': കുഞ്ചാക്കോ ബോബൻ
Published on

ഓഫീസർ ഓൺ ഡ്യൂട്ടി ഒരു സാധാരണ പോലീസ് പദത്തിനും അപ്പുറമുള്ള സിനിമയാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. യഥാർത്ഥ സംഭവങ്ങളാണ് സിനിമയുടെ അടിസ്ഥാനം. പോലീസുകാരുടെ മാനസിക സംഘർഷങ്ങളും അവരുടെ ജോലി സ്ഥലത്തുള്ള വിഷയങ്ങളുമാണ് ഓഫീസർ ഓൺ ഡ്യൂട്ടിയിൽ പറയുന്നത്. പക്ഷെ സിനിമ കുറേക്കൂടി ഇന്റൻസാണ്. യഥാർത്ഥ സംഭവങ്ങൾ തന്നെയാണ് സിനിമയ്ക്ക് അടിസ്ഥാനം. പല ആളുകളുടെ കൾമിനേഷനാണ് സിനിമയിലെ ഹരിശങ്കർ എന്ന കഥാപാത്രം. ഹരിശങ്കർ അന്വേഷണത്തിന് പോകുന്നതെല്ലാം റിയൽ ലൈഫിൽ നടന്നിട്ടുള്ള കാര്യങ്ങളാണ്. 100% നല്ലതെന്നോ ചീത്തയെന്നോ പറയാൻ കഴിയാത്ത കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ശരിതെറ്റുകൾ എല്ലാവരിലുമുണ്ട്, എല്ലാവരും മനുഷ്യരാണ് എന്നുള്ള ലെയറിങ് സിനിമയിലുണ്ടെന്ന് കുഞ്ചാക്കോ ബോബൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഫെബ്രുവരി 20 നാണ് ഓഫീസർ ഓൺ ഡ്യൂട്ടി തിയറ്ററുകളിലെത്തുന്നത്.

കുഞ്ചാക്കോ ബോബൻ പറഞ്ഞത്:

പോലീസുകാരുടെ മാനസിക സംഘർഷങ്ങളും അവരുടെ ജോലി സ്ഥലത്തുള്ള വിഷയങ്ങളും ഒക്കെയാണ് ഓഫീസർ ഓൺ ഡ്യൂട്ടിയിൽ പറയുന്നത്. പക്ഷെ കുറേക്കൂടെ ഇന്റൻസായിട്ടാണ് സിനിമയിൽ അത് അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങൾ തന്നെയാണ് സിനിമയ്ക്ക് അടിസ്ഥാനം. പല ആളുകളുടെ കൾമിനേഷനാണ് ഹരിശങ്കർ എന്ന കഥാപാത്രം. ഇയാൾ അന്വേഷണത്തിന് പോകുന്നതെല്ലാം റിയൽ ലൈഫിൽ നടന്നിട്ടുള്ള കാര്യങ്ങളാണ്. ആരെയും 100% നല്ലതെന്നോ ചീത്തയെന്നോ ഈ സിനിമയിൽ പറയാനാകില്ല. നായകൻ ചെയ്യുന്നത് 100% കൃത്യമാണ് എന്നോ വില്ലൻ ചെയ്യുന്നത് മുഴുവൻ തെറ്റാണെന്നോ നമുക്ക് പറയാൻ കഴിയില്ല. ശരിതെറ്റുകൾ എല്ലാവരിലുമുണ്ട്. എല്ലാവരും മനുഷ്യരാണ് എന്നുള്ള ലെയറിങ് സിനിമയ്ക്കുണ്ട്. നായാട്ടിന് ശേഷം ഷാഹി കബീറും മാർട്ടിൻ പ്രക്കാട്ടും ഒന്നിക്കുന്ന സിനിമയാണ്. അതിലേക്ക് ജിത്തുവും റോബിയും വരുമ്പോൾ, ഇവരെല്ലാം പോലീസ് സിനിമകൾ ചെയ്ത് പരിചിതമായ ആളുകൾ കൂടെയാകുമ്പോൾ ഇതെങ്ങനെ പ്രെസെന്റ് ചെയ്യുമെന്നുള്ള ധാരണ അവർക്കുണ്ടായിരുന്നു. ചുമ്മാ ഒരു പോലീസ് പടം എന്നതിനപ്പുറം ഈ സിനിമയിൽ പല കാര്യങ്ങളും ഉണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. സമൂഹത്തിനോടുള്ള ഉത്തരവാദിത്തം ആണെങ്കിലും എന്റര്ടെയ്ന്മെന്റിന്റെ കാര്യം നോക്കിയാലും സിനിമയിൽ ആ ഘടകങ്ങൾ ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in