'രാജുവേട്ടനും ഞാനും ഒരേ സമയം ബ്ലാക്ക് ഔട്ട് ആയി' ; ആടുജീവിതത്തിലെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ച് കെ ആർ ഗോകുൽ

'രാജുവേട്ടനും ഞാനും ഒരേ സമയം ബ്ലാക്ക് ഔട്ട് ആയി' ; ആടുജീവിതത്തിലെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ച് കെ ആർ ഗോകുൽ

ആടുജീവിതത്തിൽ ഒരു ഷോട്ട് എടുക്കുന്ന സമയത്ത് താൻ ബ്ലാക്ക് ഔട്ട് ആയി വീണിരുന്നെന്ന് നടൻ ഗോകുൽ. ഒരു കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഒരിക്കലും നേരെ എണീക്കാൻ സാധിക്കില്ല നമ്മൾ അപ്പോൾ തന്നെ കോളാപ്സ് ആയി പോകും. മെല്ലെ എഴുന്നേൽക്കാൻ മാത്രമേ നമുക്ക് പറ്റൂ. മരുഭൂമിയിലെ ചൂട് സഹിക്കാൻ കുറച്ചു കഷ്ട്ടപാടുകൾ ഉണ്ടായിരുന്നു. രാത്രി നൈറ്റ് ഷൂട്ട് നടക്കുമ്പോൾ ഭയങ്കര തണുപ്പ് ആയിരിക്കും. ചിത്രത്തിൻെറ ആദ്യം വണ്ടിയിൽ പോകുന്ന സീനിലോക്കെ കിടുകിടാ വിറയ്ക്കുന്ന തണുപ്പായിരുന്നെന്നും ഗോകുൽ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിൽ ഹക്കീം എന്ന കഥാപാത്രത്തെയാണ് ഗോകുൽ അവതരിപ്പിച്ചത്.

കെ ആർ ഗോകുൽ പറഞ്ഞത് :

ഒരു കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഒരിക്കലും നേരെ എണീക്കാൻ സാധിക്കില്ല നമ്മൾ അപ്പോൾ തന്നെ കോളാപ്സ് ആയി പോകും. മെല്ലെ എഴുന്നേൽക്കാൻ മാത്രമേ നമുക്ക് പറ്റൂ. അങ്ങനെ വളരെ അൺഹെൽത്തി ആയ കണ്ടീഷനിലാണ് ഞങ്ങൾ അന്ന് ജീവിച്ചിരുന്നത്. ഒരു ഷോട്ട് എടുക്കുന്ന സമയത്ത് ഞാനും ബ്ലാക്ക്ഔട്ട് ആയി വീണിരുന്നു. രാജുവേട്ടനും അന്ന് അങ്ങനെ ബ്ലാക്ക് ഔട്ട് ആയി വീണിരുന്നു. സെറ്റിൽ ഇപ്പോഴും ഡോക്ടർമാർ കൂടെയുണ്ടായിരുന്നു. മരുഭൂമിയിൽ ആ ചൂടത്ത് സഹിക്കാൻ കുറച്ചു കഷ്ട്ടപാടുകൾ ഉണ്ടായിരുന്നു. രാത്രി നൈറ്റ് ഷൂട്ട് നടക്കുമ്പോൾ ഭയങ്കര തണുപ്പ് ആയിരിക്കും. ചിത്രത്തിൻെറ ആദ്യം വണ്ടിയിൽ പോകുന്ന സീനിലോക്കെ കിടുകിടാ വിറയ്ക്കുന്ന തണുപ്പായിരിക്കും. ബാക്കിയുള്ളവർ മൂന്നും നാലും ലെയറുകൾ ഉള്ള വസ്ത്രങ്ങൾ ഇട്ടു നിൽക്കുമ്പോഴും നമ്മൾക്ക് അത് പറ്റില്ലല്ലോ. ഷോട്ട് കഴിയുമ്പോൾ നമ്മളെ പുതപ്പിക്കാൻ ആളുകൾ വരും.

ചിത്രത്തിനായി പൃഥ്വിരാജിനൊപ്പം ഗോകുലും ബോഡി ട്രാൻസ്ഫോർമേഷൻ നടത്തിയിരുന്നു. ചിത്രത്തിലെ ഗോകുലിന്റെ പ്രകടനത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്നുണ്ട്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം. മാർച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ട്രാൻസ്ഫോമേഷനും അഭിനയത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും വേഗത്തിൽ അൻപത് കോടി നേടുന്ന മലയാള ചിത്രമായി ആടുജീവിതം മാറി. ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം നേടിയത് 5.44 കോടി രൂപയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in