സുധ മാമിനോട് ചോദിച്ച് വാങ്ങിയതാണ് സത്താറിനെ' ; പാവ കഥൈകൾക്കായി ഒരു മാസത്തെ തയ്യാറെടുപ്പ് നടത്തിയിരുന്നുവെന്ന് കാളിദാസ് ജയറാം

സുധ മാമിനോട് ചോദിച്ച് വാങ്ങിയതാണ് സത്താറിനെ' ; പാവ കഥൈകൾക്കായി ഒരു മാസത്തെ തയ്യാറെടുപ്പ് നടത്തിയിരുന്നുവെന്ന് കാളിദാസ് ജയറാം

പാവ കഥൈകളുടെ സ്ക്രിപ്റ്റുമായി സുധ മാം വരുമ്പോൾ എനിക്ക് വച്ചിരുന്ന കഥാപാത്രമല്ലായിരുന്നു സത്താർ. ശരവണൻ എന്ന കഥാപാത്രമായിരുന്നു താൻ ചെയ്യേണ്ടിയിരുന്നതെന്ന് നടൻ കാളിദാസ് ജയറാം. താൻ മാമിനോട് ചോദിച്ച് വാങ്ങിയതാണ് ആ കഥാപാത്രം. അതിന് മാക്സിമം ഞാൻ ജസ്റ്റിഫിക്കേഷൻ ചെയ്യണം എന്നുള്ളത് തന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഏകദേശം ഒരു മാസത്തെ തയ്യാറെടുപ്പ് ആ സിനിമക്ക് ഉണ്ടായിരുന്നു. ഒരു നടനെന്ന നിലയിൽ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുമ്പോൾ നമ്മൾ 100 ശതമാനം പ്രീപയേർഡ് ആണെങ്കിൽ നമ്മുടെ വർക്കും പരിശ്രമവും ഒക്കെ പകുതി കുറയുമെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ കാളിദാസ് ജയറാം പറഞ്ഞു.

കാളിദാസ് ജയറാം പറഞ്ഞത് :

വളരെ സർറിയൽ ആയിട്ടുള്ള ഫീലിംഗ് ആയിരുന്നു അത്. ആദ്യം സുധ മാം പാവ കഥൈകളുടെ സ്ക്രിപ്റ്റുമായി വരുമ്പോൾ എനിക്ക് വച്ചിരുന്ന കഥാപാത്രമല്ലായിരുന്നു സത്താർ. ശരവണൻ എന്ന കഥാപാത്രമായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ഞാൻ മാമിനോട് ചോദിച്ച് ചോദിച്ച് വാങ്ങിയതാണ് ആ കഥാപാത്രം. അതിന് മാക്സിമം ഞാൻ ജസ്റ്റിഫിക്കേഷൻ ചെയ്യണം എന്നുള്ളത് എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഒരു അഭിനേതാവിന് തയ്യാറെടുപ്പുകൾ വളരെ ഇമ്പോർട്ടന്റ്റ് ആണ്. ഏകദേശം ഒരു മാസത്തെ തയ്യാറെടുപ്പ് ആ സിനിമക്ക് ഉണ്ടായിരുന്നു. ഒരു നടനെന്ന നിലയിൽ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുമ്പോൾ നമ്മൾ 100 ശതമാനം പ്രീപയേർഡ് ആണെങ്കിൽ നമ്മുടെ വർക്കും പരിശ്രമവും ഒക്കെ പകുതി കുറയും. സത്താർ ചെയ്ത് കഴിഞ്ഞപ്പോൾ മുതൽ ഒരു മാസം അല്ലെങ്കിൽ പോലും നമുക്ക് കിട്ടുന്ന സമയവും റീസോഴ്സും വച്ചിട്ട് നമുക്ക് എന്തൊക്കെ തയ്യാറെടുപ്പുകൾ ചെയ്യാൻ പറ്റുമോ ആ കഥാപാത്രം എത്രത്തോളം വിശ്വാസയോഗ്യം ആക്കാൻ പറ്റുമെന്നുള്ളത് ഞാൻ ശ്രദ്ധിക്കാറുണ്ട്.

കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാൻ കറുപ്പുസാമി എഴുതി സുധ കൊങ്കര സംവിധാനം ചെയ്ത പാവ കഥൈകളിലെ സെഗ്മെന്റ്റ് ആണ് തങ്കം. ജസ്റ്റിൻ പ്രഭാകരൻ സംഗീതം നൽകിയപ്പോൾ ഛായാഗ്രഹണം നിർവഹിച്ചത് ജോമോൻ ടി ജോൺ ആണ്. കാളിദാസ് ജയറാം, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ സ്കറിയ വര്‍ഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന രജനി ആണ് കാളിദാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് പ്രദർശനത്തിനെത്തുക. സൈജു കുറുപ്പ്, റെബ മോണിക്ക ജോണ്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in