Joju George as Sivadoss
Joju George as SivadossMurugan

ഞാന്‍ കാര്‍ത്തിക് സുബ്ബരാജ് ഫാന്‍, കോസ്‌മോ ആദ്യമായി നേരില്‍ കണ്ട ഹോളിവുഡ് നടന്‍: ജോജു ജോര്‍ജ്ജ്

Published on

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം 2021ലെ ഏറ്റവും വലിയ ദക്ഷിണേന്ത്യന്‍ ഒടിടി പ്രിമിയറായി ജൂണ്‍ 18ന് എത്തുകയാണ്. ജോജു ജോര്‍ജിന്റെ കരിയറിലെ പ്രധാന ചിത്രം കൂടിയാണ് ജഗമേ തന്തിരം. ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തില്‍ എത്തുന്നു . ചിത്രത്തില്‍ ഇവരെ കൂടാതെ ഹോളിവുഡ് താരം ജെയിംസ് കോമോയും അഭിനയിക്കുന്നുണ്ട്.

ലണ്ടന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ജഗമേ തന്തിരത്തില്‍ ശിവദോസ് എന്ന അതിശക്തനായ ഗ്യാങ്സ്റ്റര്‍ റോളിലാണ് ജോജു ജോര്‍ജ്ജ് എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ കടുത്ത ആരാധകന്‍ കൂടിയായ ജോജു ഈ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ആവേശത്തിലാണ്.

Murugan

ഞാന്‍ ഒരു വലിയ കാര്‍ത്തിക് സുബ്ബരാജ് ആരാധകനാണ്. പിസ്സ കണ്ടതിനുശേഷം ഞാന്‍ കാര്‍ത്തിക് സുബ്ബരാജിനെ കാണാന്‍ ശ്രമിച്ചു, പക്ഷേ എനിക്ക് അവസരം ലഭിച്ചില്ല. ഈ സിനിമയുടെ എഡിറ്ററായ വിവേക് ഹര്‍ഷന്‍, സംവിധായകന്‍ ഡിമല്‍ ഡെന്നിസ് എന്നിവരിലൂടെ അദ്ദേഹത്തെ കാണാനുള്ള അവസരമുണ്ടാക്കി. കാര്‍ത്തിക് എന്നോട് ഓഡിഷന് ആവശ്യപ്പെട്ടു, കാരണം ഇത് ഒരു വലിയ കഥാപാത്രമാണ്. അദ്ദേഹം എന്നോട് ഒരു രംഗം വിവരിക്കുകയും എന്നോട് അഭിനയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.തമിഴിലെ ഡയലോഗുകള്‍ ഞാന്‍ പറഞ്ഞു. പുഞ്ചിരിയായിയിരുന്നു കാര്‍ത്തികിന്റെ റിയാക്ഷന്‍

സിനിമയില്‍ എന്റെ എതിരാളി ഹോളിവുഡ് നടനാണെന്ന് അറിയാമായിരുന്നു. ജെയിംസ് കോസ്‌മോ സര്‍ ആയിരുന്നു ആ റോളിലെത്തിയത്. ഞാന്‍ കണ്ട ആദ്യത്തെ ഹോളിവുഡ് താരം ജെയിംസ് കോസ്‌മോ സാറാണ്.

logo
The Cue
www.thecue.in