ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ജല്ലിക്കട്ടിനെ ചേര്‍ത്ത് വായിക്കാം : ലിജോ ജോസ് പെല്ലിശ്ശേരി

ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ജല്ലിക്കട്ടിനെ ചേര്‍ത്ത് വായിക്കാം : ലിജോ ജോസ് പെല്ലിശ്ശേരി

രാജ്യത്ത് ഇന്ന് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ജല്ലിക്കട്ട് ചേര്‍ത്തു വായിക്കാമെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമ എടുക്കുക എന്നതാണ് തന്റെ കടമ. അതു വ്യത്യസ്ത രീതിയില്‍ ഉള്‍ക്കൊള്ളുക എന്നത് തന്റെ വിഷമയല്ല, മനുഷ്യനും മൃഗവും തമ്മിലുള്ള വിടവ് ഇല്ലെന്ന് പറയുന്ന സിനിമയാണിതെന്നും ലിജോ പറഞ്ഞു.

ദുബായില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും വേണ്ടി ഒരുക്കിയ ജല്ലിക്കട്ടിന്റെ പ്രിമിയര്‍ ഷോയ്ക്ക് ശേഷം സംവദിക്കവെയായിരുന്നു ലിജോയുടെ പ്രതികരണം. ഒരു സിനിമ കാണാതെയും പുസ്തകം വായിക്കാതെയും യാതൊരു സൃഷ്ടിയും ഉണ്ടാക്കാന്‍ സാധ്യമല്ലെന്നും ലിജോ പറഞ്ഞു.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ജല്ലിക്കട്ട്. ഒരു മലയോര ഗ്രാമത്തില്‍ അറക്കാന്‍ കൊണ്ടു വരുന്ന പോത്ത് കയറ് പൊട്ടിച്ചോടുന്നതും അതിന് പിന്നാലെ ഗ്രാമത്തിലെ ആളുകള്‍ ഓടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അന്താരാഷ്ട്ര ഫിലിം റിവ്യൂ അഗ്രഗേറ്റര്‍ വെബ് സൈറ്റ് ആയ റോട്ടന്‍ ടൊമറ്റോസ് ചിത്രത്തെ പ്രധാന ലോക സിനിമയെന്ന് വിശേഷിപ്പിച്ചിരുന്നു,

ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ചെമ്പന്‍ വിനോദ് ജോസിന്റെ ചെമ്പോസ്‌കി, ലിജോ പെല്ലിശേരിയുടെ ലിജോ പെല്ലിശേരി മുവീ ഹൗസ് എന്നീ ബാനറുകള്‍ തോമസ് പണിക്കര്‍ക്കൊപ്പം ചേര്‍ന്നാണ് ജല്ലിക്കട്ട് നിര്‍മിച്ചത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍

Related Stories

No stories found.
logo
The Cue
www.thecue.in