ഒരു ബി​ഗ് കാൻവാസ് ആക്ഷൻ പടം, ദുൽഖറിന്റെ ഐ ആം ​ഗെയിം അടിപൊളിയായിരിക്കുമെന്ന് ജെയ്ക്സ് ബിജോയ്

ഒരു ബി​ഗ് കാൻവാസ് ആക്ഷൻ  പടം, ദുൽഖറിന്റെ ഐ ആം ​ഗെയിം അടിപൊളിയായിരിക്കുമെന്ന് ജെയ്ക്സ് ബിജോയ്
Published on

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ​ഗെയിം ഒരു ആക്ഷൻ പാക്ക്ഡ് സിനിമയാണെന്ന് സംഗീതസംവിധായകൻ ജെയ്ക്സ് ബിജോയ്. ആർഡിഎക്സ് എന്ന ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ​ഗെയിം. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു അഭിനേതാവ് എന്ന നിലയിലും ഒരു മാസ്സ് ഹീറോ എന്ന നിലയിലും ദൂൽഖറിന് പെർഫോം ചെയ്യാനുള്ള സ്പേയ്സ് ഉണ്ടെന്നും അടിപൊളി ചിത്രമായിരിക്കും സിനിമ എന്നും സം​ഗീതസംവിധായകൻ ജെയ്ക്സ് ബിജോയ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജെയ്ക്സ് ബിജോയ് പറഞ്ഞത്:

ഐ ആം ഗെയിം നഹാസിന്റെ ആദ്യ സിനിമയായ ആർഡിഎക്സ് പോലെ ഒരു ആക്ഷൻ പാക്ക്ഡ് സിനിമയാണ്. അതിൽ ഒരു ആക്ടർ എന്ന നിലയിലും ഒരു മാസ്സ് ഹീറോ എന്ന തരത്തിലും ദുൽഖറിന് ഒരുപാട് എക്സ്പ്ലോർ ചെയ്യാനുള്ള സ്പേസ് ഐ ആം ഗെയ്മിലുണ്ട്. ആ സിനിമയുടെ സൗണ്ട് സ്കേപ്പും വളരെ ഇന്ററസ്റ്റിം​ഗ് ആണ്. അതിൽ ​ഗാംബ്ലിങ് മൊമെന്റ്‌സ്‌ ഉണ്ട്, ക്രിക്കറ്റ് മൊമെന്റ്‌സ്‌ ഉണ്ട്. അങ്ങനെ എല്ലാം കൂടി ചേർന്നൊരു ബിഗ് കാൻവാസ്‌ എന്റർടെയ്നിങ് മൂവി ആകും ഐ ആം ഗെയിം. അത് അടിപൊളിയായിരിക്കും.

2023 ൽ പുറത്തിറങ്ങിയ 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഐ ആം ​ഗെയിം. നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജെയ്ക്സ് ബിജോയ് ആണ് സിനിമയുടെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററിലും ഒടിടിയിലും ലഭിച്ചത്. ബോക്സ് ഓഫീസിൽ ചിത്രം 100 കോടി പിന്നിട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in