'എന്ത് പ്രഹസനമാണ് സജി' എന്ന ഡയലോഗ് വൈറൽ ആകുമെന്ന് കരുതിയിരുന്നില്ല' ; ഒരു സീനും വൈറലാകാനായി ചെയ്യാനാവില്ലെന്ന് ഷെയ്ൻ നിഗം

'എന്ത് പ്രഹസനമാണ് സജി' എന്ന ഡയലോഗ് വൈറൽ ആകുമെന്ന് കരുതിയിരുന്നില്ല' ; ഒരു സീനും വൈറലാകാനായി ചെയ്യാനാവില്ലെന്ന് ഷെയ്ൻ നിഗം

ഒരു സീനും നമുക്ക് വൈറൽ ആകുമെന്ന് കരുതി പർപ്പസ്‌ഫുള്ളി ചെയ്യാൻ പറ്റില്ലെന്ന് ഷെയ്ൻ നിഗം. കുമ്പളങ്ങി നൈറ്റ്സിലെ 'എന്ത് പ്രഹസനമാണ് സജി' എന്ന ഡയലോഗ് അന്ന് എടുക്കുമ്പോഴോ ഷൂട്ട് കഴിയുമ്പോഴോ പടം ഇറങ്ങി ആൾക്കാർ പറയുന്നതിന് മുൻപ്‌വരെ ഇതിങ്ങനെ വൈറൽ ആകുമെന്ന് ഒരു കാലത്തും താൻ വിശ്വസിച്ചിരുന്നില്ല. കുമ്പളങ്ങിയിലെ അന്ന ബെന്നുമായുള്ള പ്രൊപോസൽ സീൻ ഇപ്പൊ വന്ന ആർ ഡി എക്സിലെ നീല നിലവേ ഒക്കെ ചെയ്യുമ്പോൾ നമ്മൾ ഒരിക്കലും കരുതുന്നില്ല ഇങ്ങനെ ആൾക്കാരിലേക്ക് എത്തിപ്പെടുമെന്ന്. തന്റെ പടം 100 കോടി അടിക്കണമെന്ന് താൻ പ്രാർത്ഥിക്കുക പോലും ചെയ്തിട്ടില്ല കാരണം എനിക്കതിനൊരു യോഗ്യത ഉണ്ടെന്ന് പോലും സ്വയം വിശ്വസിക്കുന്നില്ല. ചിലത് അങ്ങനെ സംഭവിക്കുമ്പോൾ അതിന്റെ കൂടെ നിന്ന് ആസ്വദിക്കാൻ മാത്രമേ പറ്റുകയുള്ളുവെന്ന് ഷെയ്ൻ നിഗം ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഷെയ്ൻ നിഗം പറഞ്ഞത് :

കുമ്പളങ്ങി നൈറ്റ്സിലെ 'എന്ത് പ്രഹസനമാണ് സജി' എന്ന ഡയലോഗ് അന്ന് എടുക്കുമ്പോഴോ ഷൂട്ട് കഴിയുമ്പോഴോ പടം ഇറങ്ങി ആൾക്കാർ പറയുന്നതിന് മുൻപ്‌വരെ ഇതിങ്ങനെ വൈറൽ ആകുമെന്ന് ഒരു കാലത്തും ഞാൻ വിശ്വസിച്ചിരുന്നില്ല. കുമ്പളങ്ങിയിലെ അന്ന ബെന്നുമായുള്ള പ്രൊപോസൽ സീൻ ഇപ്പൊ വന്ന ആർ ഡി എക്സിലെ നീല നിലവേ ഒക്കെ ചെയ്യുമ്പോൾ നമ്മൾ ഒരിക്കലും കരുതുന്നില്ല ഇങ്ങനെ ആൾക്കാരിലേക്ക് എത്തിപ്പെടും. ഒരു സീനും നമുക്ക് വൈറൽ ആകുമെന്ന് കരുതി പർപ്പസ്‌ഫുള്ളി ചെയ്യാൻ പറ്റില്ല, ചിലത് സംഭവിക്കുകയാണ്. ഇങ്ങനെ വൈറൽ ആകണമെന്ന് കരുതി നമ്മളൊരു സാധനം ചെയ്തിട്ട് അതൊന്നും ആകാതെ പോയ സാഹചര്യങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ അങ്ങനെ ലിഖിതമായ ഒന്നുമില്ല. ചില സമയത്ത് നമ്മൾ ഉദ്ദേശിക്കുന്നതിനോ ആഗ്രഹിക്കുന്നതിനോ അപ്പുറം സംഭവിക്കും അത്തരമൊരു വിജയമാണ് ആർ ഡി എക്സ്. എന്റെ പടം 100 കോടി അടിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുക പോലും ചെയ്തിട്ടില്ല കാരണം തനിക്കതിനൊരു യോഗ്യത ഉണ്ടെന്ന് പോലും സ്വയം വിശ്വസിക്കുന്നില്ല. ചിലത് അങ്ങനെ സംഭവിക്കുമ്പോൾ അതിന്റെ കൂടെ നിന്ന് ആസ്വദിക്കാൻ മാത്രമേ പറ്റു. നാളെ 100 കോടിയുണ്ടാക്കാം എന്ന് പറഞ്ഞൊരു പ്രൊജക്റ്റ് നമുക്കുണ്ടാക്കാൻ പറ്റില്ല. വരുന്ന ജോലികൾ നമുക്ക് സത്യസന്ധമായി ചെയ്യാം, നമ്മളാഗ്രഹിക്കുന്ന റിസൾട്ട് വരുന്നോ അതിൽ കുറവ് വരുന്നോ എന്നത് നമ്മുടെ കയ്യിലല്ല.

നവാ​ഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് ഷെയ്ൻ നി​ഗം, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ വേലയാണ് ഷെയ്ൻ നിഗമിന്റെ അവസാനം പുറത്തുവന്ന ചിത്രം. പാലക്കാടുള്ള ഒരു പൊലീസ് കണ്ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് വേല. ഉല്ലാസ് അഗസ്റ്റിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എം. സജാസ് ആണ്. സിദ്ധാര്‍ഥ് ഭരതന്‍, അതിഥി ബാലന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in