'വിദ്യാജിയുടെ പാട്ടിൽ അഭിനയിക്കാൻ 21 വർഷം കാത്തിരുന്നു' ; ഇന്ദ്രജിത്ത് സുകുമാരൻ

'വിദ്യാജിയുടെ പാട്ടിൽ അഭിനയിക്കാൻ 21 വർഷം കാത്തിരുന്നു' ; ഇന്ദ്രജിത്ത് സുകുമാരൻ

വിദ്യാജി സംഗീതം നൽകിയ ഒരു ഗാനത്തിൽ അഭിനയിക്കാനായി 21 വർഷം കാത്തിരിക്കേണ്ടി വന്നെന്ന് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. വിദ്യാജി ഈണം നൽകിയ സിനിമകളിലെല്ലാം ഞാൻ വില്ലൻ ആയി ആണ് അഭിനയിച്ചത്. മീശ മാധവനിൽ ഈപ്പൻ പാപ്പച്ചി ഉണ്ടെങ്കിലും അയാൾക്ക് പാട്ടില്ലല്ലോ. മാരിവില്ലിൻ ഗോപുരങ്ങളിൽ വളരെ മനോഹരമായ ഗാനത്തിൽ എനിക്കും ശ്രുതിക്കും അഭിനയിക്കാനായി. വിജയ് അഭിനയിച്ച നീ കാട്ര് നാൻ മരം എന്ന തമിഴ് പാട്ടാണ് തനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വിദ്യാജിയുടെ സോങ് എന്നും ഇന്ദ്രജിത്ത് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ദ്രജിത്ത് പറഞ്ഞത് :

ഞാൻ തമിഴ് നാട്ടിലാണ് എഞ്ചിനീയറിംഗ് പഠിച്ചത്. കോളേജിൽ പഠിക്കുന്ന സമയത്ത് വിജയ് അഭിനയിക്കുന്ന ഒരു സിനിമയുടെ ഷൂട്ടിങ് എന്റെ കോളേജിൽ ആണ് നടന്നത്. അത് വിദ്യാജി സംഗീതം നൽകിയ സോങ് ആയിരുന്നു. അതിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി ഞങ്ങൾ സ്റ്റുഡന്റസ് ആയിരുന്നു നിന്നത്. അത് വളരെ ബ്യൂട്ടിഫുൾ ആയ പാട്ടായിരുന്നു. നീ കാട്ര് നാൻ മരം എന്ന സോങ് ആണത്. പേഴ്സണലി എനിക്ക് വിദ്യാജിയുടെ ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണത്. സിനിമയിൽ വന്നതിന് ശേഷം ഞാൻ അഭിനയിച്ച പല സിനിമകളിലും വിദ്യാജി സംഗീതം നൽകിയിട്ടുണ്ട്. 21 വർഷം കാത്തിരിക്കേണ്ടി വന്നു വിദ്യാജി സംഗീതം നൽകിയ ഒരു ഗാനത്തിൽ അഭിനയിക്കാനായി. വിദ്യാജി ഈണം നൽകിയ സിനിമകളിലെല്ലാം ഞാൻ വില്ലൻ ആയി ആണ് അഭിനയിച്ചത്. മീശ മാധവനിൽ ഈപ്പൻ പാപ്പച്ചി ഉണ്ടെങ്കിലും അയാൾക്ക് പാട്ടില്ലല്ലോ. മാരിവില്ലിൻ ഗോപുരങ്ങളിൽ വളരെ മനോഹരമായ ഗാനത്തിൽ എനിക്കും ശ്രുതിക്കും അഭിനയിക്കാനായി.

ലൂക്ക എന്ന ചിത്രത്തിന് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മാരിവിൻ ഗോപുരങ്ങൾ. ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റാണ്. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് വിദ്യാസാ​ഗറാണ്.

Related Stories

No stories found.
logo
The Cue
www.thecue.in