'ഞാനും നേരിട്ടിട്ടുണ്ട് ലൈം​ഗീക അതിക്രമങ്ങൾ', നടി കസ്തൂരി

'ഞാനും നേരിട്ടിട്ടുണ്ട് ലൈം​ഗീക അതിക്രമങ്ങൾ', നടി കസ്തൂരി

ഒന്നോ രണ്ടോ വ്യക്തികളുടെ പേര് കളങ്കപ്പെടുത്താമെന്നല്ലാതെ വ്യക്തമായ സ്ഥിരീകരണമോ തെളിവുകളോ ഇല്ലാത്ത ലൈംഗികാരോപണങ്ങൾ കൊണ്ട് ​ഗുണമൊന്നുമില്ലെന്ന് നടി കസ്തൂരി. സംവിധായകൻ അനുരാ​ഗ് കശ്യപിന് നേരെ ഉയർന്ന പീഡന ആരോപണങ്ങൾക്ക് പ്രതികരണമായാണ് കസ്തൂരിയുടെ ട്വീറ്റ്.

നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെങ്കിൽ നിങ്ങൾ ഇതുപോലെ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോ എന്നായിരുന്നു ട്വീറ്റിന് താഴെ വന്ന ഒരു കമന്റ്. എന്ത് അടുപ്പമുളള ആൾ, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് ചോദ്യത്തിന് കസ്തൂരി മറുപടിയും നൽകി. സിനിമയ്ക്കുളളിൽ തനിക്ക് നേരെയും ലൈം​ഗീക അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ കസ്തൂരി സംഭവത്തെ കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കിയില്ല.

ബോളിവുഡ് നടി പായൽ ഘോഷ് എ.ബി.എൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ചത്. 2014ൽ ആയിരുന്നു സംഭവമെന്നും ഇപ്പോൾ തന്റെ കയ്യിൽ തെളിവുകളൊന്നുമില്ലെന്നും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു. കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് കങ്കണയും രം​ഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അനുരാഗ് കശ്യപിന് പിന്‍തുണയുമായി പ്രമുഖ നടിമാർ തന്നെ രംഗത്തെത്തിയത്. കണ്ടതില്‍ വെച്ചേറ്റവും വലിയ ഫെമിനിസ്റ്റ് എന്ന് തപ്‌സീ പന്നുവും, അനുരാ​ഗിന്റെ സാന്നിധ്യത്തില്‍ ഏപ്പോഴും പൂര്‍ണ സുരക്ഷിതത്വമെന്ന് രാധിക ആപ്‌തേയും ട്വീറ്റ് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in