'മൂന്ന് കോടി പ്രതിഫലമൊന്നും ഞാന്‍ ചാര്‍ജ് ചെയ്യുന്നില്ല'; നിര്‍മാതാക്കള്‍ പോലും വിശ്വസിച്ചിരുന്നുവെന്ന് പ്രിയ പ്രകാശ് വാര്യര്‍

'മൂന്ന് കോടി പ്രതിഫലമൊന്നും ഞാന്‍ ചാര്‍ജ് ചെയ്യുന്നില്ല'; നിര്‍മാതാക്കള്‍ പോലും വിശ്വസിച്ചിരുന്നുവെന്ന് പ്രിയ പ്രകാശ് വാര്യര്‍

മംമ്ത മോഹന്‍ദാസ്, പ്രിയ പ്രകാശ് വാര്യര്‍, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയുന്ന ചിത്രമാണ് 'ലൈവ്'. എസ്. സുരേഷ്ബാബു തിരക്കഥ രചിക്കുന്ന ചിത്രം വ്യാജവാര്‍ത്തകള്‍ വ്യക്തി ജീവിതത്തെ ബാധിക്കുന്നു എന്നതിനെ കുറിച്ചാണ്.

അടാര്‍ ലവ്വിന് ശേഷം ഞാന്‍ മൂന്ന് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് തന്നെ കുറിച്ച് കേട്ട ഏറ്റവും വലിയ ഫേക്ക് ന്യൂസ് എന്ന് പ്രിയ പ്രകാശ് വാര്യര്‍ പറഞ്ഞു. അടാറ് ലവ്വിന് ശേഷം ആ വാര്‍ത്ത പ്രചരിച്ചിരുന്നു. ചില നിര്‍മാതാക്കള്‍ പോലും അത് വിശ്വസിച്ചിരുന്നുവെന്നും ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയ പറഞ്ഞു.

അഡിഷണല്‍ മ്യൂസിക് പ്രോഗ്രാമിങ്, സൗണ്ട് എന്‍ജിനിയറിങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് നിതിന്‍ സാബു ജോണ്‍സന്‍,അനന്ദു പൈ എന്നിര്‍ നിര്‍വഹിക്കുമ്പോള്‍ ഗിറ്റാര്‍ കൈകാര്യം ചെയ്തത് അല്‍ഫോന്‍സ് ജോസഫാണ്.

ഫിലിംസ്24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ്. പ്രവീണാണ്. ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ള, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് രാധ എന്നിവരും ചിത്രത്തിന്റെ ശക്തമായ ഭാഗമാണ്.

ട്രെന്‍ഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചത് അജിത് എ. ജോര്‍ജ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പന്‍കോട് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. ലിജു പ്രഭാകര്‍ ആണ് കളറിസ്റ്റ്. ടിപ്‌സ് മലയാളത്തിനാണ് ഓഡിയോ അവകാശം. ഡിസൈനുകള്‍ നിര്‍വഹിക്കുന്നത് മാ മി ജോ. സ്റ്റോറീസ് സോഷ്യല്‍സിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in