'ബിസിനസ്സ് മാത്രം നോക്കി ഇനിയൊരു സിനിമ ചെയ്യില്ല' ; ഒരുപാട് ശ്രദ്ധ കൊടുത്ത് ചെയ്ത സിനിമയാണ് ഗരുഡനെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

'ബിസിനസ്സ് മാത്രം നോക്കി ഇനിയൊരു സിനിമ ചെയ്യില്ല' ; ഒരുപാട് ശ്രദ്ധ കൊടുത്ത് ചെയ്ത സിനിമയാണ് ഗരുഡനെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

ബിസിനസ്സ് നടക്കുന്ന പ്രൊജക്റ്റ് ആണല്ലോ എന്നോർത്ത് താൻ പല സിനിമകൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇനിയൊരിക്കലും അങ്ങനെയൊരു പ്രൊജക്റ്റ് ചെയ്യില്ലെന്നും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ചിലപ്പോൾ ബിസിനെസ്സ് നടക്കുമല്ലോ എന്നോർത്തു നമ്മൾ സിനിമയെടുക്കാറുണ്ട്. അപ്പോളവിടെ നമ്മുടെ ശ്രദ്ധ കുറയും. കാരണം നമ്മൾ സേഫ് ആണല്ലോ എന്ന ചിന്ത ഉണ്ടാകും. ചിലപ്പോൾ ബിസിനെസ്സ് ഒന്നും നടക്കുന്നില്ലല്ലോ നമ്മൾ റോഡ് ലെവലിൽ വരും എന്ന സാഹചര്യത്തിൽ പടം എടുക്കുമ്പോൾ എല്ലാ കാര്യങ്ങളിലും ശ്രദ്ധയുണ്ടാകും ഒപ്പം പല ചർച്ചകളും നടത്തും. അപ്പോൾ ആ പ്രൊഡക്ടിന് കുറച്ച് കൂടി ക്വാളിറ്റി ഉണ്ടാകും. നമ്മളെ തിയറ്ററുകാർ വിശ്വസിക്കുന്നുണ്ട് ചിലപ്പോൾ വേറെ വലിയ പടങ്ങൾ ഉണ്ടെങ്കിലും നമ്മുടെ ബ്രാൻഡിനെ വിശ്വസിച്ച് നമുക്ക് തിയറ്റർസ് ഡേറ്റ് തരും. അപ്പോൾ ആ സിനിമ മോശമാകുമ്പോൾ അവർ ഒരു ഹിറ്റായ പടത്തെയായിരിക്കും വിട്ടുകളയുന്നതെന്നും ലിസ്റ്റിൻ സ്റ്റീഫൻ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത് :

ചിലപ്പോൾ ബിസിനെസ്സ് നടക്കുമല്ലോ എന്നോർത്തു നമ്മൾ സിനിമയെടുക്കാറുണ്ട്. അപ്പോളവിടെ നമ്മുടെ ശ്രദ്ധ കുറയും. കാരണം നമ്മൾ സേഫ് ആണല്ലോ എന്ന ചിന്ത നമ്മുക്ക് ഉണ്ടാകും. ചിലപ്പോൾ ബിസിനെസ്സ് ഒന്നും നടക്കുന്നില്ലല്ലോ നമ്മൾ റോഡ് ലെവലിൽ വരും എന്ന സാഹചര്യത്തിൽ നമ്മൾ പടം എടുക്കുമ്പോൾ എല്ലാ കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കും, പല ചർച്ചകളും നമ്മൾ നടത്തും. അപ്പോൾ ആ പ്രൊഡക്ടിന് കുറച്ച് കൂടി ക്വാളിറ്റി ഉണ്ടാകും. ഇത് ബിസിനെസ്സ് നടക്കുന്ന പ്രൊജക്റ്റ് ആണല്ലോ എന്നോർത്ത് ഞാനും പല സിനിമകൾ എടുത്തിട്ടുണ്ട്. പക്ഷെ ഇനിയൊരിക്കലും ഞാൻ അങ്ങനെയൊരു പ്രൊജക്റ്റ് ചെയ്യില്ല. നമ്മളെ തിയറ്ററുകാർ വിശ്വസിക്കുന്നുണ്ട് ചിലപ്പോൾ വേറെ വല്യ പടങ്ങൾ ഉണ്ടെങ്കിലും നമ്മുടെ ബ്രാൻഡിനെ വിശ്വസിച്ച് നമുക്ക് തിയറ്റർ ഡേറ്റ് തരും. അപ്പോൾ ആ സിനിമ മോശമാകുമ്പോൾ അവർ ഒരു ഹിറ്റായ പടത്തെയായിരിക്കും വിട്ടുകളയുന്നത്. കാരണം ഒരു ബന്ധത്തിന്റെ പുറത്തായിരിക്കും നമുക്ക് ഡേറ്റ് തരുന്നത്. അതുകൊണ്ട് ഞങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നു. ഗരുഡൻ വന്നപ്പോൾ കൂടുതൽ ഞങ്ങൾ ശ്രദ്ധ കൊടുത്തു. സ്ക്രിപ്റ്റ് ആയിട്ട് വന്ന കഥ ആണെങ്കിൽ പോലും നമ്മൾ അത് ഒന്നുകൂടെ മാറ്റി മിഥുൻ മനുവേലിന്റെ അടുത്ത് പോയി വീണ്ടും അത് റെഡി ആക്കി നല്ല കമ്മ്യൂണിക്കേഷൻ നടത്തിയതിനാൽ നല്ലൊരു ഔട്ട്പുട്ട് നൽകാൻ പറ്റി.

സുരേഷ് ഗോപി ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡനാണ് ലിസ്റ്റിൻ സ്റ്റീഫൻ അവസാനമായി നിർമിച്ച് തിയറ്ററുകളിലെത്തിയ സിനിമ. ഒരു ലീഗൽ ത്രില്ലർ ആയി ഒരുങ്ങിയ സിനിമയുടെ തിരക്കഥയെഴുത്തിയത് മിഥുൻ മാനുവൽ തോമസ് ആണ്. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്,മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in