'എനിക്ക് പട്ടികളെ പേടിയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ അത് മാറി'; നസ്‌ലെൻ

'എനിക്ക് പട്ടികളെ പേടിയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞപ്പോൾ അത് മാറി'; നസ്‌ലെൻ

നെയ്മർ കമ്മിറ്റ് ചെയ്യുന്നതിന് മുൻപുള്ള ടെൻഷൻ തനിക്ക് പട്ടികളോടുള്ള പേടിയായിരുന്നുവെന്നും ഷൂട്ട് കഴിഞ്ഞപ്പോൾ അത് മാറിയെന്നും നസ്‌ലെൻ. നസ്‌ലെൻ മാത്യു തോമസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നെയ്മർ'. ചിത്രത്തിൽ കേന്ദ്രകഥാപാത്രം നെയ്മർ എന്ന നായയാണ്. ഏറ്റവും കൂടുതൽ കോമ്പിനേഷൻ സീൻസ് ഉണ്ടായിരുന്നത് നെയ്മറും മാത്യൂവും താനും കൂടെ ആയിരുന്നു എന്നത് കൊണ്ട്, എങ്ങനെ ചെയ്യാൻ കഴിയുമെന്ന പേടി ഉണ്ടായിരുന്നുവെന്ന് നസ്‌ലെൻ പറയുന്നു.

എനിക്ക് പട്ടികളെ ഭയങ്കര പേടിയാണ്. സബ്ജെക്ട് കമ്മിറ്റ് ചെയ്യുമ്പോൾ തന്നെ ആ പേടിയുണ്ടായിരുന്നു. കാരണം കൂടുതൽ കോമ്പിനേഷൻ ഞങ്ങൾ മൂന്നു പേരും തമ്മിലാണ്. നെയ്മറിനെ എടുക്കാനും, ഉമ്മവയ്ക്കാനും ഒക്കെയുണ്ട് സിനിമയിൽ. അതെങ്ങനെ ചെയ്യാൻ പറ്റും എന്ന ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ ഞാൻ അടുത്തു ചെല്ലുമ്പോൾ അവനായിരുന്നു പേടിച്ചോടുന്നത്. ഷൂട്ട് കഴിഞ്ഞപ്പോൾ എനിക്കാ പേടി മാറി.

നസ്‌ലെൻ

'ഓപ്പറേഷന്‍ ജാവ'എന്ന സിനിമയ്ക്ക് ശേഷം പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും സുധി മാഡിസണ്‍ തന്നെയാണ്. മാത്യു തോമസിനും നെസ്ലനും പുറമേ വിജയരാഘവന്‍ ജോണ്‍ ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രണ്ടര മാസം പ്രായമുള്ള നാടന്‍ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തില്‍ ഒമ്പതോളം പാട്ടുകളാണ് ഉള്ളത്. ഷാന്‍ റഹ്‌മാനും ഗോപി സുന്ദറുമാണ് ചിത്രത്തിന്റെ സംഗീതം. ദേശിയ അവാര്‍ഡ് ജേതാവായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍ബിന്‍ ആന്റണി ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.

നൗഫല്‍ അബ്ദുള്ളയാണ് നെയ്മറിന്റെ ചിത്രസംയോജനം. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഫീനിക്‌സ് പ്രഭുവാണ് ആക്ഷന്‍ കൊറിയോഗ്രാഫി.മഞ്ജുഷ രാധാകൃഷ്ണന്‍ കോസ്റ്റ്യൂമും ഞ്ജിത്ത് മണലിപറമ്പില്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, എക്സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്‍, വിഫ്എക്‌സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ് എന്നിവരുമാണ് 'നെയ്മര്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in