'ഇവനാണോ ഇടിക്കാൻ പോകുന്നത്' ? ; കമെന്റുകൾ സ്ക്രീൻ ഷോട്ട് എടുത്ത് വച്ചിട്ടുണ്ടെന്ന് നീരജ് മാധവ്

'ഇവനാണോ ഇടിക്കാൻ പോകുന്നത്' ? ; കമെന്റുകൾ സ്ക്രീൻ ഷോട്ട് എടുത്ത് വച്ചിട്ടുണ്ടെന്ന് നീരജ് മാധവ്

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ആക്ഷൻ ചിത്രമാണ് ആർ ഡി എക്സ്. ചിത്രം പ്രഖ്യാപിച്ചപ്പോൾ ഇവനാണോ ഇടിക്കാൻ പോകുന്നത് എന്ന തരത്തിലുള്ള കമെന്റുകൾ വന്നിരുന്നെന്ന് നടൻ നീരജ് മാധവ്. ചിലതൊക്കെ താൻ സ്ക്രീൻ ഷോട്ട് എടുത്തു വച്ചിട്ടുണ്ട്. ഈ പടത്തിൽ ഇവർക്കൊക്കെയുള്ള മറുപടി റെഡിയാക്കാൻ അതെല്ലാം ഒരു ഊർജമായി താൻ എടുതെന്നും നീരജ് മാധവ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ചിലതൊക്കെ പേർസണൽ ആയി വേദനിപ്പിക്കുന്ന കാര്യങ്ങൾ ആകും. അതൊക്കെ നമ്മൾ വിട്ട് കളയുക. പക്ഷെ ഈ കമെന്റുകൾ അങ്ങനെയല്ല. തനിക്ക് ഇത് ചെയ്യാൻ പറ്റില്ലെന്ന് കുറെ പേർ വിചാരിക്കുന്നുണ്ട്. അവിടെ തന്നെത്തന്നെ പ്രൂവ് ചെയ്യാൻ അത് ഒരു ഫ്യൂൽ ആയിരുന്നെന്നും നീരജ് മാധവ് കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 25 ന് റിലീസ് ചെയ്ത ആർ ഡി എക്സിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനറായ ചിത്രം നിർമിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസിന്റെ ബാനറിൽ സോഫിയ പോൾ ആണ്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്‍ ചിത്രമായ 'വിക്രത്തിനു' ആക്ഷന്‍ ചെയ്ത അന്‍പറിവാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കൈതി, വിക്രം വേദ തുടങ്ങി നിരവധി തമിഴ് സിനിമള്‍ക്ക് സംഗീതം നല്‍കിയ സാം.സി.എസ് ആണ് ആര്‍.ഡി.എക്‌സിന് സംഗീതം നിര്‍വഹിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍, അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും റിച്ചാര്‍ഡ് കെവിന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - പ്രശാന്ത് മാധവ്. കോസ്റ്റ്യും - ഡിസൈന്‍ - ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിശാഖ്. നിര്‍മ്മാണ നിര്‍വ്വഹണം - ജാവേദ് ചെമ്പ്.

Related Stories

No stories found.
logo
The Cue
www.thecue.in