'ജീൻസ് കണ്ടപ്പോൾ ഷങ്കർ സിനിമ ചെയ്യാൻ ആഗ്രഹിച്ചു, ഇപ്പോൾ അടുത്തതായി ചെയ്യുന്നത് ഇന്ത്യൻ 2' : എസ് ബി സതീശൻ

'ജീൻസ് കണ്ടപ്പോൾ ഷങ്കർ സിനിമ ചെയ്യാൻ ആഗ്രഹിച്ചു, ഇപ്പോൾ അടുത്തതായി ചെയ്യുന്നത് ഇന്ത്യൻ 2' : എസ് ബി സതീശൻ

ജീൻസ് എന്ന സിനിമയിലെ കോസ്റ്യൂംസ്‌ കണ്ട് അത്ഭുതപ്പെട്ടു പോയി സംവിധായകൻ ഷങ്കറിന്റെ സിനിമയിൽ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. ഇന്ന് താൻ എത്തി നിൽക്കുന്നത് ഇന്ത്യൻ 2, ഇന്ത്യൻ 3യിലാണെന്ന് കോസ്റ്യൂം ഡിസൈനർ എസ് ബി സതീശൻ. ജീൻസിലേത് അസാധ്യ കോസ്റ്യൂം ആണ്. ഇതൊക്കെ എവിടെ കിട്ടും എങ്ങനെ ഉണ്ടാക്കുമെന്നൊക്കെ അന്ന് വിചാരിച്ചിരുന്നു. അപ്പോഴൊക്കെ താൻ ആഗ്രഹിച്ചിട്ടുണ്ട് ഷങ്കർ സാറിന്റെ ഒരു പടത്തിൽ എവിടെയെങ്കിലും ഒരു കോസ്റ്യൂം ചെയ്യാൻ പറ്റാൻ ഭാഗ്യമുണ്ടാകണേയെന്ന്. അങ്ങനെ വർക്കൊക്കെ മതിയാക്കിയിരിക്കുന്ന സമയത്ത് വന്ന സിനിമയാണ് ഇന്ത്യൻ 2, ഇന്ത്യൻ 3യെന്ന് ക്യു സ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ എസ് ബി സതീശൻ പറഞ്ഞു.

എസ് ബി സതീശൻ പറഞ്ഞത് :

ഇന്ന് ഞാൻ നിൽക്കുന്നത് ശങ്കർ സാറിന്റെ സിനിമയായ, ഇന്ത്യൻ 2, ഇന്ത്യൻ 3യിലാണ്. ജീൻസും ദയയും ഒരേ ദിവസമായിരുന്നു റിലീസ്. ദയ ആദ്യം കണ്ടു എന്നിട്ട് ജീൻസ് കാണുമ്പോൾ അതിലെ കോസ്റ്യൂംസ്‌ കണ്ട് അത്ഭുതപ്പെട്ടു പോയി. ജീൻസിലേത് അസാധ്യ കോസ്റ്യൂം ആണ്. ഇതൊക്കെ എവിടെ കിട്ടും എങ്ങനെ ഉണ്ടാക്കുമെന്നൊക്കെ അന്ന് വിചാരിച്ചിരുന്നു. അപ്പോഴേ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഷങ്കർ സാറിന്റെ ഒരു പടത്തിൽ എവിടേലും ഒരു കോസ്റ്യൂം എങ്കിലും ചെയ്യാൻ പറ്റാൻ ഭാഗ്യമുണ്ടാകണേയെന്ന്. പക്ഷെ സിനിമയിൽ വന്നിട്ട് ഇതുവരെ ഒരു വർക്കിന്‌ വേണ്ടി ആരെയും വിളിച്ചിട്ടില്ല. വർക്ക് ഇപ്പോൾ ചെയ്യാൻ പറ്റില്ല എന്ന്പറയാൻ പറയാൻ അല്ലാതെ ആരെയും വിളിക്കേണ്ടി വന്നിട്ടില്ല. വർക്കൊക്കെ മതിയാക്കിയിരിക്കുന്ന സമയത്ത് വന്ന സിനിമയാണ് ഇന്ത്യൻ 2, ഇന്ത്യൻ 3.

ദയ, ഗുരു, സമ്മർ ഇൻ ബേത്ലഹേം, അനന്തഭദ്രം തുടങ്ങി നിരവധി മലയാള സിനിമകൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ച ആളാണ് എസ് ബി സതീശൻ. 1998 ൽ മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ ദയ എന്ന സിനിമക്ക് മികച്ച വസ്ത്രാലങ്കാരത്തിനുള്ള നാഷണൽ അവാർഡും എസ് ബി സതീശനെ തേടിയെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in