'പാര്‍ട്ടിയില്ലേ പുഷ്പ' ഒരു ചര്‍ച്ചക്കിടയില്‍ ഉണ്ടായ ഡയലോഗ്: ഫഹദ് ഫാസില്‍

'പാര്‍ട്ടിയില്ലേ പുഷ്പ' ഒരു ചര്‍ച്ചക്കിടയില്‍ ഉണ്ടായ ഡയലോഗ്: ഫഹദ് ഫാസില്‍

പുഷ്പയില്‍ ഫഹദ് ഫാസിലിന്റെ ഭന്‍വാര്‍ സിംഗ് ഷേഖാവത്ത് എന്ന കഥാപാത്രം വലിയ രീതിയില്‍ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു. ചിത്രത്തില്‍ ഫഹദിന്റെ 'പാര്‍ട്ടി ഇല്ലേ പുഷ്പ' എന്ന ഡയലോഗും വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. സംവിധായകന്‍ സുകുമാറുമായുള്ള ഒരു ചര്‍ച്ചക്കിടയിലാണ് ആ ഡയലോഗ് ഉണ്ടായതെന്ന് ഫഹദ് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

ഒറിജിനലി സിനിമ ഏത് ഭാഷയിലാണോ അതില്‍ വേണം എനിക്ക് അഭിനയിക്കാന്‍. ആ പ്രോസസ് ഭയങ്കര ബുദ്ധിമുട്ടാണ്. എനിക്ക് ഇടയ്ക്ക് തോന്നും ഒരു ഡയലോഗ് പറയുമ്പോള്‍ ഇങ്ങനെയൊരു വാക്ക് പറഞ്ഞാല്‍ രസമായിരിക്കും എന്ന്. പാര്‍ട്ടീലേതാ പുഷ്പ അങ്ങനെയൊരു ചര്‍ച്ചക്കിടയില്‍ വന്നതാണ്.

ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ പറഞ്ഞത് :

പുഷ്പ ചെയ്യുന്നതിന് മുന്നെ എന്നോട് പറഞ്ഞതാണ് ഈ സിനിമ എന്തായാലും മലയാളത്തില്‍ ഉണ്ടാകും. അതുകൊണ്ട് എന്റെ സീന്‍ മലയാളത്തില്‍ തന്നെ ഷൂട്ട് ചെയ്യാമെന്ന് സുകു സര്‍ ആദ്യം എന്നോട് പറഞ്ഞ കാര്യമാണ്. എന്നെ കാണാന്‍ ഇവിടെ വന്നപ്പോള്‍ പുള്ളി എന്നോട് പറഞ്ഞു. ഈ പടം എന്തായാലും മലയാളത്തില്‍ ഉണ്ട്. തമിഴിലും ഉണ്ട്. അപ്പോള്‍ ഏത് ഭാഷയാണോ കംഫര്‍ട്ടബിള്‍ ആ ഭാഷയില്‍ ഷൂട്ട് ചെയ്‌തോളാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് അത് പറ്റില്ല. ഒറിജിനല്‍ ഏത് ഭാഷയിലാണോ അതില്‍ മാത്രമെ ഞാന്‍ ചെയ്യുള്ളു. വേറെ ഒരു ഭാഷയിലും ചെയ്യില്ല എന്നും പറഞ്ഞു. എന്നെ സംബന്ധിച്ചടത്തോളം അത് പ്രധാനപ്പെട്ട കാര്യമാണ്.

ഞാന്‍ പറയുന്ന ഭാഷയ്ക്ക് അനുസരിച്ചാണ് എന്റെ ബോഡി ലാംഗ്വേജും റിയാക്ഷന്‍സും ടൈമിംഗും എല്ലാം വരുന്നത്. ഇപ്പോള്‍ വിക്രത്തില്‍ കമല്‍ സാറുമായുള്ള സീന്‍ ഞാന്‍ മലയാളത്തിലാണ് ചെയ്തത് എങ്കില്‍ അത് ഇപ്പോള്‍ ഉള്ളത് പോലെ ഇരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒറിജിനലി സിനിമ ഏത് ഭാഷയിലാണോ അതില്‍ വേണം എനിക്ക് അഭിനയിക്കാന്‍. ആ പ്രോസസ് ഭയങ്കര ബുദ്ധിമുട്ടാണ്. എനിക്ക് ഇടയ്ക്ക് തോന്നും ഒരു ഡയലോഗ് പറയുമ്പോള്‍ ഇങ്ങനെയൊരു വാക്ക് പറഞ്ഞാല്‍ രസമായിരിക്കും എന്ന്. പാര്‍ട്ടീലേതാ പുഷ്പ അങ്ങനെയൊരു ചര്‍ച്ചയില്‍ വന്നതാണ്. ആ നേരത്ത് എന്തെങ്കിലും ഒരു കാര്യം കൂടെ പറയണം എന്ന് പറഞ്ഞപ്പോഴാണ് സുകു സാര്‍ ഇങ്ങനെ പറഞ്ഞോ എന്ന് പറഞ്ഞത്. അതുകൊണ്ട് അതേ ഭാഷയില്‍ തന്നെ പെര്‍ഫോം ചെയ്യുക എന്നത് എനിക്ക് പ്രധാനമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in