
അനന്തഭദ്രം എന്ന നോവലിനെ ആധാരമാക്കിയാണ് ഇതേ പേരില്‍ സന്തോഷ് ശിവന്‍ സിനിമയൊരുക്കിയത്. അനന്തഭദ്രം എഴുതിയ സുനില്‍ പരമേശ്വരന്‍ ഇതേ നോവല്‍ വീണ്ടും സിനിമയാക്കാന്‍ ഒരുങ്ങുന്നു. അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം. ദിഗംബരന്‍ എന്ന് പേരിട്ട സിനിമ അതിരന്‍ എന്ന ചിത്രമൊരുക്കിയ വിവേക് സംവിധാനം ചെയ്യുമെന്ന് സുനില്‍ പരമേശ്വരന്‍.
കൊവിഡ് ഭീതി ഒഴിഞ്ഞാല്‍ ഹിമാലയത്തിലും ധനുഷ് കോടിയിലുമായി ദിഗംബരന്‍ ചിത്രീകരിക്കുമെന്ന് സുനില്‍ പരമേശ്വരന്‍. ഒരേ നോവലിനെ ആധാരമാക്കി രണ്ട് ചിത്രമൊരുക്കുന്നുവെന്ന അപൂര്‍വത ഇതിനുണ്ടെന്നും സുനില്‍. ദിഗംബരന്റെ മറ്റൊരു മുഖം പുതിയ ചിത്രത്തില്‍ കാണാമെന്നും സുനില്‍ പരമേശ്വരന്‍.
പൃഥ്വിരാജ് സുകുമാരന്‍, കാവ്യാ മാധവന്‍ എന്നിവര്‍ പ്രധാന റോളിലെത്തിയ അനന്തഭദ്രം എന്ന സിനിമയില്‍ ദുര്‍മന്ത്രവാദിയായ ദിഗംബരനായി നെഗറ്റീവ് റോളിലാണ് മനോജ് കെ ജയന്‍ എത്തിയത്. അഭിനേതാവെന്ന നിലയില്‍ മനോജ് കെ ജയന് കയ്യടി നേടിക്കൊടുത്ത കഥാപാത്രവുമാണ് ദിഗംബരന്‍.