'ഒരു സിനിമ ക്ലാപ്പ് അടിച്ച എക്സ്പീരിയൻസ് വച്ചാണ് ബേസിൽ കുഞ്ഞിരാമായണം ചെയ്തത് ഹിറ്റാക്കിയത്'; സിനിമ എന്നത് കോമൺസെൻസാണ് എന്ന് ധ്യാൻ

'ഒരു സിനിമ ക്ലാപ്പ് അടിച്ച എക്സ്പീരിയൻസ് വച്ചാണ് ബേസിൽ കുഞ്ഞിരാമായണം ചെയ്തത് ഹിറ്റാക്കിയത്'; സിനിമ എന്നത് കോമൺസെൻസാണ് എന്ന് ധ്യാൻ

സിനിമ എന്നത് കോമൺസെൻസാണ് എന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. തിര എന്ന ചിത്രത്തിൽ ക്ലാപ് അടിച്ചതിന്റെ അറിവ് വച്ചിട്ടാണ് ബേസിൽ കുഞ്ഞിരാമായണം എന്ന സിനിമ ചെയ്യുന്നത് എന്നും 2015 ലെ ഓണം വിന്നറായിരുന്നു ആ ചിത്രമെന്നും ധ്യാൻ പറയുന്നു. ഒരൊറ്റ സിനിമയുടെ അറിവ് മതി നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ. നമ്മൾ വിചാരിക്കുന്നത് നാലഞ്ച് സിനിമ ചെയ്ത് കഴിഞ്ഞാൽ മാത്രമേ അറിവുണ്ടാകു എന്നാണ്. സിനിമ കാണുന്നവർക്ക് അറിവുണ്ട്, സിനിമ പഠിക്കുന്നവർക്ക്, അറിയുന്നവർക്ക് എല്ലാവർക്കും അറിവുണ്ട്. കാരണം ഇത് കോമൺസെൻസാണ്. അടിസ്ഥാന സാധനങ്ങളെയുള്ളൂ സിനിമയിൽ. വെെഡ്, ക്ലോസ്, ടു ഷോട്ട്, മിഡ് പിന്നെ നാലഞ്ച് ആംഗിളുകളുണ്ട്. ഇത് എവിടെ വയ്ക്കണം എന്ന് അറിഞ്ഞാൽ മതി. കഥ പറയാൻ അറിഞ്ഞാൽ മതി. അത് പോലും അറിയാത്ത ആളുകളുണ്ട് ഇപ്പോഴും. അത്രയോ വലിയ ചീഫ് അസോസിയേറ്റുമാരുടെ ആദ്യ സിനിമ പൊട്ടിയ ചരിത്രമില്ലേ? ഒരു പടം ക്ലാപ്പടിച്ച ബേസിലിന്റെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പടം ഹിറ്റല്ലേ? അതുകൊണ്ട് എത്ര സിനിമയിൽ വർക്ക് ചെയ്തു എന്നതിലല്ല കോമൺസെൻസാണ് കാര്യം എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്:

തിര എന്ന ചിത്രത്തിൽ ക്ലാപ് അടിച്ചതിന്റെ അറിവ് വച്ചിട്ടാണ് ബേസിൽ കുഞ്ഞിരാമായണം എന്ന സിനിമ ചെയ്യുന്നത്. 2015 ലെ ഓണത്തിന് ലോഹം, ഉട്ടോപ്യയിലെ രാജവ്, ജമ്നാപ്യാരി, ഡബിൾ ബാരൽ കുഞ്ഞിരാമായണം തുടങ്ങിയ അഞ്ച് പടത്തിനിടയിലെ ഓണം വിന്നറായിരുന്നു അന്ന് ആ ചിത്രം. ഏറ്റവും വലിയ എന്റർടെയ്നറുമായിരുന്നു. എത്രയോ വലിയ ടോപ്പ് ഡയറക്ടേഴ്സിന്‌‍റെ സിനിമകൾ അതിലുണ്ടായിരുന്നു. ലിജോ ചേട്ടന്റെ പടമുണ്ട്, രഞ്ജിത് ചേട്ടന്റെ പടമുണ്ട് അതിൽ. ഒരു പടം ക്ലാപ് അടിച്ച ഒരാളുടെ സിനിമാറ്റിക്ക് അറിവ് എന്താണ്? ഒരു പടം മതി. കാരണം സിനിമ എന്നത് കോമൺസെൻസാണ്. ഒരു സെറ്റ് എക്സ്പീരിയൻസ് മതി സത്യം പറ‍ഞ്ഞാൽ ഒരു കാര്യം മനസ്സിലാക്കാൻ. എത്ര വേ​ഗത്തിൽ നമ്മൾ അത് മനസ്സിലാക്കുന്നു, പഠിക്കുന്നു എന്നുള്ളത് മാത്രമേയുള്ളൂ.

മാമന്റെ പടത്തിൽ അസിസ്റ്റ് ചെയ്തതിന്റെ ഒറ്റ അറിവ് വച്ചിട്ടാണ് ഞാൻ തിരയിൽ എത്തുന്നത്. ഒരൊറ്റ സിനിമയുടെ അറിവ് മതി നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ എന്ന്. ഞാൻ അതിന് മുന്നേ ഷോർട്ട് ഫിലിംസ് ചെയ്തിട്ടുണ്ട്, എനിക്ക് ബേസിക്കായിട്ടുള്ള അറിവുമുണ്ട്. മാമന്റെ സിനിമയിൽ ലെെറ്റ് യൂണിറ്റിൽ വർ‌ക്ക് ചെയ്തിരുന്ന ഒരു പയ്യനുണ്ട്. അവനെ ഞാൻ പിന്നീട് കണ്ടിട്ടില്ല. മാമൻ അല്ല എന്റെ ​ഗുരു അവനാണ് എന്റെ ​ഗുരു. അവൻ മാറി നിന്ന് മാമനെനോക്കി ആദ്യം ഒരു മാസ്റ്റർ വച്ചിട്ട് പിന്നെ ഒരു കട്ട് ഷോട്ട് പോയാൽ പോരെ എന്ന് ചോദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സെറ്റിൽ വർക്ക് ചെയ്യുന്ന മൂന്നാമതൊരാളുടെ പെർസ്പെക്ടീവാണ് അത്. സിനിമയ്ക്ക് പിന്നിൽ നിൽക്കുന്ന എല്ലാവർക്കും അറിവുണ്ട്. നമ്മൾ വിചാരിക്കുന്നത് നാലഞ്ച് സിനിമ ചെയ്ത് കഴിഞ്ഞാൽ മാത്രമേ അറിവുണ്ടാകു എന്നാണ്. സിനിമ കാണുന്നവർക്ക് അറിവുണ്ട്, സിനിമ പഠിക്കുന്നവർക്ക്, അറിയുന്നവർക്ക് എല്ലാവർക്കും അറിവുണ്ട്. കാരണം ഇത് കോമൺസെൻസാണ്. ബേസിക്ക് സാധനങ്ങളെയുള്ളൂ സിനിമയിൽ. വെെഡ്, ക്ലോസ്, ടു ഷോട്ട്, മിഡ് പിന്നെ നാലഞ്ച് ആംഗിളുകളുണ്ട്. ഇത് എവിടെ വയ്ക്കണം എന്ന് അറിഞ്ഞാൽ മതി. കഥ പറയാൻ അറിഞ്ഞാൽ മതി. അത് പോലും അറിയാത്ത ആളുകളുണ്ട് ഇപ്പോഴും. അത്രയോ വലിയ ചീഫ് അസോസിയേറ്റുമാരുടെ ആദ്യ സിനിമ പൊട്ടിയ ചരിത്രമില്ലേ? ഒരു പടം ക്ലാപ്പടിച്ച ബേസിലിന്റെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പടം ഹിറ്റല്ലേ? എത്ര സമയത്തിൽ ഈ ക്രാഫ്റ്റിനെ നമ്മൾ പഠിച്ചെടുക്കുന്നു എന്നുള്ളതിലാണ് കാര്യം. ധ്യാൻ പറഞ്ഞു

Related Stories

No stories found.
logo
The Cue
www.thecue.in