ആദ്യ ദിനത്തിൽ ബസൂക്കയുടെ ആദ്യ ഷോ കഴിയും മുന്നേ പടം പൊട്ടി എന്ന തരത്തിലുള്ള മെസേജുകളാണ് തനിക്ക് ഫോണിൽ വന്നിരുന്നത് എന്ന് സംവിധായകൻ ഡീനോ ഡെന്നിസ്. സ്റ്റൈലിഷ് ലൂക്കിൽ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തിയ ചിത്രമാണ്. 9 മണിയുടെ ഷോ ഫസ്റ്റ ഹാഫ് കഴിയും മുന്നേ ഇനി സിനിമയെടുക്കരുത് എന്ന തരത്തിലുള്ള മെസേജുകളാണ് തനിക്ക് വന്നതെന്നും തിയറ്ററിൽ നിന്നും ഇറങ്ങുമ്പോൾ അടി കിട്ടുമെന്ന് പേടിച്ചുവെന്നും ഡീനോ ഡെന്നിസ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഡീനോ ഡെന്നിസ് പറഞ്ഞത്:
ഫസ്റ്റ് ഡേ ഞങ്ങൾ 9 ണിയുടെ ആദ്യ ഷോ കണ്ടു കൊണ്ടിരിക്കുന്ന സമയത്ത് പടം പൊട്ടി എന്ന് എനിക്ക് മെസേജ് വന്നു കൊണ്ടിരിക്കുകയാണ്. ആ സമയത്ത് സിനിമ തീർന്നിട്ടില്ല. ഞാൻ വളരെ ടെൻഷൻ ആയിപ്പോയി. ഞാൻ മറ്റുള്ളവരോട് ചോദിക്കുന്നുണ്ട്. ഇനി മറ്റെവിടെയെങ്കിലും ഷോ കഴിഞ്ഞോ?. ടെൻഷൻ ആയിട്ട് ഞാൻ എന്റെ കസിനോട് ചോദിച്ചു നമുക്ക് പോയാലോ എന്ന്. അവൻ ആണ് പറഞ്ഞത് പടം തീർന്നിട്ടില്ല, നീ അവിടെ ഇരിക്ക് എന്ന്. മേലാൽ സിനിമ എടുത്ത് പോകരുത് എന്നൊക്കെ പറഞ്ഞാണ് എനിക്ക് മെസേജ് വന്നത്. അടി കിട്ടും എന്നൊക്കെ കരുതി ഞാൻ. അത് കഴിഞ്ഞ് ഇറങ്ങി കഴിഞ്ഞപ്പോഴാണ് റെസ്പോൺസ് വന്നത്. ആദ്യം നല്ല റെസ്പോൺസ് ആയിരുന്നു.
മലയാളം വിഷു റിലീസ് ചിത്രങ്ങളിൽ പ്രി റിലീസ് ബുക്കിംഗിൽ ഒന്നാമത് എത്തിയ ചിത്രമായിരുന്നു ബസൂക്ക. 805 ഷോകൾ ആദ്യ ദിനം ചാർട്ട് ചെയ്തിരുന്ന സിനിമയുടെ അഡ്വാൻസ് സെയിൽസ് വഴി 1.50 കോടി കളക്ട് ചെയ്തിരുന്നു. മമ്മൂട്ടിയെക്കൂടാതെ ഗൗതം വാസുദേവ മേനോനും ബസൂക്കയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ബെഞ്ചമിൻ ജോഷ്വ എന്ന പോലീസ് ഉദ്ധ്യോഗസ്ഥൻ ആയാണ് ഗൗതം വാസുദേവ് മേനോൻ എത്തിയിരിക്കുന്നത്.ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്‍ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം - മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ - ശബരി, അഡ്വർട്ടൈസിങ് - ബ്രിങ് ഫോർത്ത്.