'വെളുത്ത നായകൻ ഒരിക്കലും കറുത്തപെണ്ണിനെ പ്രേമിക്കാൻ പാടില്ല', നിറം മാറിയ നായികാ സങ്കൽപങ്ങൾ; ഹരീഷ് പേരടി

'വെളുത്ത നായകൻ ഒരിക്കലും കറുത്തപെണ്ണിനെ പ്രേമിക്കാൻ പാടില്ല', നിറം മാറിയ നായികാ സങ്കൽപങ്ങൾ; ഹരീഷ് പേരടി

'ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടേണ്ട അവസ്ഥയാണ്'. മലയാളത്തിലെ നിറം മാറിയ നായികാ സങ്കൽപങ്ങളെ കുറിച്ചാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. കറുപ്പിനോട് പ്രണയം തോന്നിയിരുന്ന ഒരു കാലം മലയാള സിനിമയക്ക് ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ നിറവും രൂപവുമെല്ലാം നായിക സങ്കൽപങ്ങളെ വല്ലാതെ സ്വാധീനിച്ചു. നായകൻ കറുത്താലും നായിക വെളുത്തിരിക്കേണ്ടത് അനിവാര്യമായി. പിന്നീട് കറുത്ത പെൺകുട്ടികൾ മലയാള സിനികളിൽ നിന്ന് പാടെ അപ്രത്യക്ഷരായെന്ന് മാത്രമല്ല നിറത്തെ ചൊല്ലിയുളള വേർതിരിവുൾ പ്രകടമാവാനും തുടങ്ങി.

ടീനേജ് മനസ്സിൽ കറുത്ത നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകനാണ് ഭരതനെന്ന് ഹരീഷ് പേരടി പറയുന്നു. പണ്ട് അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് കറുത്ത നിറമുളള പെൺകുട്ടികളോട് ബഹുമാനം തോന്നിയിരുന്നു. പണ്ടത്തെ കറുത്ത നായിക സൂര്യ ഒരു കാലത്ത് സൗന്ദര്യ സങ്കൽപ്പത്തിന്റെ പ്രതീകമായിരുന്നു. ശാരിയിലൂടെയും മാതുവിലൂടെയും കറുപ്പിന്റെ സൗന്ദര്യം കുറച്ചു കാലം കൂടി നിലനിന്നെങ്കിലും പിന്നീട് വഴിയിലെവിടെയോ മലയാളസിനിമയ്ക്ക് അത് നഷ്ടമായെന്നും ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

കറുത്ത സൗന്ദര്യം മലയാള സിനിമയ്ക്ക് എവിടെയോ നഷ്ടമായി പോയെന്ന് നടൻ ഹരീഷ് പേരടി. ഭരതൻ, പത്മരാജൻ, കെ.ജി ജോർജ്ജ് എന്നിവരുടെ സിനിമകളിൽ അഭിനയിച്ച സൂര്യ എന്ന നടി ഒരു കാലത്ത് മലയാളികളുടെ സൗന്ദര്യ സങ്കൽപ്പത്തിന്റെ പ്രതീകമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പിന്നീട് സിനിമ മാറിയപ്പോൾ കറുത്ത നായികകൾ ഇല്ലാതായി. ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സിൽ നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകൻ. പിന്നിട് കറുത്ത നിറമുള്ള പെൺകുട്ടികളെ കാണുമ്പോൾ ബഹുമാനം ഉണ്ടാക്കിയ കലാകാരൻ. അന്നത്തെ കാമുകൻമാർക്ക് കാമുകി ഒരു ഭരതൻ ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു. സൂര്യ എന്ന നടി പറങ്കി മലയിലൂടെ വളർന്ന് ആദാമിന്റെ വാരിയെല്ലിൽ എത്തുമ്പോഴേക്കും കലയും കച്ചവടവും നടക്കുന്ന സിനിമാ സൗന്ദര്യബോധമായി അത് മാറിയിരുന്നു. ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങൾ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു.

ഇപ്പോൾ കറുത്ത നായകന്റെ കഥകൾ പറയാനും നായികക്ക് വെളുപ്പ് നിർബന്ധമാണ്. വെളുത്ത നായകൻ ഒരിക്കലും കറുത്തപെണ്ണിനെ പ്രേമിക്കാൻ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്. അയ്യപ്പൻ നായരുടെ ഭാര്യ കറുത്തവളാവാൻ പോലും ഒരു കാരണമുണ്ട്. അയാൾ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ. ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടണം. നമ്മുടെ വെളുത്ത നടി നടൻമാർ നമുക്ക് വേണ്ടി എത്ര കഷ്ട്ടപ്പെടുന്നുണ്ട്ല്ലേ?

Related Stories

No stories found.
logo
The Cue
www.thecue.in