'ഹെെവേയും അഴകിയ രാവണനും കരിയറിൽ മാറ്റം വരുത്തിയ സിനിമകൾ'; ഹെെവേ കണ്ടിട്ടാണ് കമൽ അഴകിയ രാവണനിലേക്ക് വിളിക്കുന്നതെന്ന് പി. സുകുമാർ

'ഹെെവേയും അഴകിയ രാവണനും കരിയറിൽ മാറ്റം വരുത്തിയ സിനിമകൾ'; ഹെെവേ കണ്ടിട്ടാണ് കമൽ അഴകിയ രാവണനിലേക്ക് വിളിക്കുന്നതെന്ന് പി. സുകുമാർ

ഹെെവേ എന്ന ചിത്രം കണ്ടിട്ടാണ് സംവിധായകൻ കമൽ തന്നെ മമ്മൂട്ടി ചിത്രം അഴകിയ രാവണനിലേക്ക് വിളിക്കുന്നത് എന്ന് സിനിമാറ്റോ​ഗ്രാഫർ പി. സുകുമാർ. 1995 ൽ സുരേഷ് ​ഗോപിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ഹെെവേ. റോഡിൽ തുണി വിരിച്ചു കിടന്നു കൊണ്ട് എടുത്ത ഷോട്ടുകളാണ് ഹെെവേയിലേതെന്നും അതെല്ലാം ചാലഞ്ചിങ്ങായിരുന്നുവെന്നും സുകുമാർ പറയുന്നു. ജയരാജും താനും നല്ല സുഹൃത്തുക്കളാണെന്നും ജയ​രാജിന്റെ വീട്ടിലിരുന്ന് ഡിസ്കസ് ചെയ്യവേ വന്ന സബ്ജക്ടാണ് ഹെെവേ എന്നും സുകുമാർ‌ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സുകുമാർ പറഞ്ഞത്

ജയരാജും ഞാനും നല്ല ഫ്രണ്ട്സാണ്. ജയന്റെ വീട്ടിലിരുന്ന് ഡിസ്കസ് ചെയ്തപ്പോൾ വന്ന സബജക്ടാണ് ഹെെവേ എന്ന സിനിമ. ഇതിന്റെ മേക്കിങ്ങിന് ഒരു സ്റ്റെെൽ വേണമെന്ന് ജയൻ അന്ന് തന്നെ പറഞ്ഞിരുന്നു. കേരളം മുഴുവൻ യാത്ര ചെയ്ത് തമിഴ്നാട് മുഴുവൻ കറങ്ങിയിട്ടാണ് തിരുന്നൽ വേലിയിൽ വള്ളിയൂർ എന്ന സ്ഥലം തീരുമാനിക്കുന്നത്. ഇന്നത്തെ പോലെ അല്ലല്ലോ എക്യുപ്മെന്റെിന്റെയും ബഡജറ്റിന്റെയും കാര്യം. ഫ്ലാറ്റ് വേസിൽ ക്യാമറ വച്ചു കഴിഞ്ഞാൽ ​തുണി വിരിച്ച് കിടന്നു കൊണ്ട് മെനക്കെട്ട് എടുത്തിട്ടുള്ള ഷോർട്ടുകളാണ് ഹെെവേയിലേത്. അത് തന്നെയായിരുന്നു അതിന്റെ ചാലഞ്ചും. ലൊക്കേഷൻസ് ഒക്കെ അന്ന് സാധാരണ കാണുന്നതിൽ നിന്നും ഡിഫറന്റായിരുന്നു. അത് കണ്ടിട്ടാണ് പിന്നീട് സംവിധായകൻ കമൽ അഴകിയ രാവണൻ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. ഹെെവേയും അഴകിയ രാവണനുമാണ് എന്റെ കരിയറിൽ മാറ്റം വരുത്തിയ രണ്ട് പടങ്ങൾ.

1993 ൽ പുറത്തിറങ്ങിയ ​ജയരാജന്റെ സിനിമയായ സോപനത്തിന് പി. സുകുമാറിന് അക്കാലത്തെ സിനിമാറ്റോ​ഗ്രാഫറിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. സ്റ്റേറ്റ് അവാർഡ് ലഭിച്ചതിന് ശേഷമാണ് തന്നെ പലരും ഒരു ക്യാമറമാനായി തിരിച്ചറിഞ്ഞ് തുടങ്ങിയതെന്നും സുകുമാർ പറയുന്നു. സ്റ്റേറ്റ് അവാർഡിന് മുമ്പ് താൻ കുറച്ച് സിനിമകളിൽ അഭിനയിച്ചത് കാരണം പലർക്കും താൻ ഒരു സിനിമാറ്റോ​ഗ്രാഫറാണ് എന്നത് അറിയില്ലായിരുന്നു എന്നും വസന്ത് കുമാർ എന്ന ക്യാമറമാന്റെ കൂടെ വർക്ക് ചെയ്യുന്ന കാലത്താണ് സംവിധായകൻ ജയരാജുമായിട്ട് സൗഹൃദത്തിലാവുന്നതെന്നും സുകുമാർ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in