'ഇടുക്കിയുടെ സൗന്ദര്യം കാണിക്കുക എന്നത് ആയിരുന്നില്ല ലക്ഷ്യം'; 'അം അഃ'യുടെ ഛായാഗ്രഹകൻ അനീഷ് ലാൽ

'ഇടുക്കിയുടെ സൗന്ദര്യം കാണിക്കുക എന്നത് ആയിരുന്നില്ല ലക്ഷ്യം';  'അം അഃ'യുടെ ഛായാഗ്രഹകൻ അനീഷ് ലാൽ
Published on

ഇടുക്കിയുടെ 'ലാൻഡ്സ്കേപ്' പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കാനാണ് 'അം അഃ'യിലൂടെ ശ്രമിച്ചതെന്ന് ഛായാഗ്രഹകൻ അനീഷ് ലാൽ ക്യു സ്റ്റുഡിയോട് പറഞ്ഞു. ഒരിക്കലും ലൊക്കേഷനെ മനോഹരമാക്കി കാണിക്കണം എന്ന് ആഗ്രഹിച്ചിട്ടില്ലെന്നും, കഥയ്ക്ക് ആവശ്യമുള്ള വിഷ്വൽ പകർത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന 'അം അഃ' ജനുവരി 24നാണ് തീയ്യറ്ററുകളിൽ എത്തുന്നത്. പുതുമുഖം കവിപ്രസാദ്‌ ഗോപിനാഥിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനീഷ് ലാൽ ആണ്.

ഛായാഗ്രഹകൻ അനീഷ് ലാൽ പറഞ്ഞത്:

ഇടുക്കിയെ ഭംഗിയാക്കി കാണിക്കാൻ വേണ്ടിയല്ല ഈ സിനിമ എടുത്തത്. ഇടുക്കിയുടെ 'ലാൻഡ്സ്കേപ്' എന്താണോ, അത് പ്രേക്ഷകർക്ക് നൽകാനാണ് ചിത്രീകരണത്തിൽ ഉടനീളം ശ്രമിച്ചിട്ടുള്ളത്. ഓരോ ലൊക്കേഷനിൽ എത്തുമ്പോഴും ഇതിനെ മനോഹരമാക്കാം എന്ന് ചിന്തിച്ചിട്ടില്ല. കഥയ്ക്ക് ആവശ്യമുള്ള 'വിഷ്വൽ' കൊടുക്കണം എന്ന നിർബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'അം അഃ'. തമിഴ്‌താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Related Stories

No stories found.
logo
The Cue
www.thecue.in