'സിനിമ എന്നത് സെക്യൂർ ആയ സ്ഥലമേയല്ല, നിങ്ങൾ പ്രൂവ് ചെയ്ത് കൊണ്ടേയിരിക്കണം' ; പ്രേക്ഷകരുടെ റിയാക്ഷന് പ്രാധാന്യമുണ്ടെന്ന് രഞ്ജി പണിക്കർ

'സിനിമ എന്നത് സെക്യൂർ ആയ സ്ഥലമേയല്ല, നിങ്ങൾ പ്രൂവ് ചെയ്ത് കൊണ്ടേയിരിക്കണം' ; പ്രേക്ഷകരുടെ റിയാക്ഷന് പ്രാധാന്യമുണ്ടെന്ന് രഞ്ജി പണിക്കർ

പ്രേക്ഷകരുടെ റെസ്പോൺസ് ആണ് ഏറ്റവും വലിയ കാര്യമെന്നും നമ്മുടെ കൂടെ അഭിനയിച്ചവരും സംവിധായകനും തോളിൽ തട്ടി ഗംഭീരമാണെന്ന് പറഞ്ഞാലും നമ്മളഭിനയിച്ച സിനിമ തിയറ്ററിൽ കാണുന്ന ജനത്തിന് അത്തരം ഒരു ബാധ്യതയും നമ്മളോടില്ലെന്നും രഞ്ജി പണിക്കർ. പ്രേക്ഷകന് ഇഷ്ടമായാൽ മാത്രമേ ഇഷ്ടമായി എന്ന് പറയുകയുള്ളൂ. ഒരു പ്രേക്ഷകർ സിനിമ എൻജോയ് ചെയ്യുകയും അതിന്റെ ഭാഗമായിട്ട് പ്രേത്യേകം നമ്മുടെ അഭിനയ സന്ദർഭങ്ങളെ അവർ ശ്രദ്ധിക്കുകയും അവർക്കത് ഇഷ്ട്ടപ്പെടുകയും ചെയ്യുമ്പോഴുണ്ടാകുന്ന റിയാക്ഷന് വളരെ പ്രാധാന്യമുണ്ട്. നമ്മൾ ഒരു സിനിമ എഴുതുമ്പോൾ ചിലപ്പോൾ ആ സിനിമ ആദ്യ ദിവസം തന്നെ തിരസ്കരിക്കപ്പെടാം. സിനിമ എന്നത് സെക്യൂർ ആയ സ്ഥലമേയല്ല, നിങ്ങൾ പ്രൂവ് ചെയ്ത് കൊണ്ടേയിരിക്കണം. നിങ്ങളുടെ അവസാനത്തെ ഹിറ്റ് എന്നത് ഒരു മെറിറ്റ് അല്ല അത് ഒരു ദിവസത്തെ ഒരു ഷോയ്ക്ക് മാത്രമേ ഉള്ളുവെന്നും രഞ്ജി പണിക്കർ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രഞ്ജി പണിക്കർ പറഞ്ഞത് :

പ്രേക്ഷകരുടെ റെസ്പോൺസ് ആണ് ഏറ്റവും വലിയ കാര്യം. നമ്മുടെ കൂടെ അഭിനയിച്ചവരും സംവിധായകനും തോളിൽ തട്ടി ഗംഭീരമാണെന്ന് പറഞ്ഞാലും നമ്മളഭിനയിച്ച സിനിമ തിയറ്ററിൽ കാണുന്ന ജനത്തിന് അത്തരം ഒരു ബാധ്യതയും നമ്മളോടില്ല. അവർക്ക് ഇഷ്ടമായാൽ മാത്രമേ ഇഷ്ടമായി എന്ന് പറയുകയുള്ളൂ. ഒരു സിനിമയുടെ ടോട്ടാലിറ്റിയുമായി ബന്ധപ്പെട്ട് തന്നെയാണ് എല്ലാവരുടെയും പെർഫോമൻസ് റേറ്റ് ചെയ്യപ്പെടുന്നത്. ഒരു പ്രേക്ഷകർ സിനിമ എൻജോയ് ചെയ്യുകയും അതിന്റെ ഭാഗമായിട്ട് പ്രേത്യേകം നമ്മുടെ അഭിനയ സന്ദർഭങ്ങളെ അവർ ശ്രദ്ധിക്കുകയും അവർക്കത് ഇഷ്ട്ടപ്പെടുകയും ചെയ്യുമ്പോഴുണ്ടാകുന്ന റിയാക്ഷന് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ ആഗ്രഹം സിനിമ കാണുന്ന എല്ലാവര്ക്കും സിനിമയും നമ്മുടെ അഭിനയവും ഇഷ്ട്ടപെടണമെന്നാണ്. നമ്മൾ ഒരു സിനിമ എഴുതുമ്പോൾ ആ സിനിമ ആദ്യ ദിവസം തിരസ്കരിക്കപ്പെടാം. സിനിമ എന്നത് സെക്യൂർ ആയ സ്ഥലമേയല്ല, നിങ്ങൾ പ്രൂവ് ചെയ്ത് കൊണ്ടേയിരിക്കണം. നിങ്ങളുടെ അവസാനത്തെ ഹിറ്റ് എന്നത് നിങ്ങളുടെ ഒരു മെറിറ്റ് അല്ല അത് ഒരു ദിവസത്തെ ഒരു ഷോക്കെ ഉള്ളു. ആദ്യ ദിനം നിങ്ങൾ അത് വരെ ചെയ്ത ഹിറ്റുകൾ വളരെ ഗംഭീരമായി നിങ്ങളെ പ്രതിഷ്ട്ടിക്കും. ആ ഷോ കഴിയുമ്പോൾ പ്രേക്ഷകർ നിങ്ങളിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നുവോ അത് കൊടുത്തില്ലെങ്കിൽ അത് വരെയുള്ള നിങ്ങളുടെ എല്ലാ ഹിറ്റുകളുടെയും ചരിത്രം അവിടെ അവസാനിക്കും. ചിലപ്പോൾ അത് കഴിഞ്ഞ് ഒരു സിനിമ കിട്ടണമെന്നുമില്ല. അങ്ങനെ എത്രയോ പേർക്ക് സംഭവിച്ചിട്ടുണ്ട്.

ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത് ഷറഫുദ്ധീൻ, നിത്യാ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിരീസാണ് മാസ്റ്റർപീസ്. സിരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. രഞ്ജി പണിക്കർ , മാലാ പാർവതി, ശാന്തി കൃഷ്ണ, അശോകൻ തുടങ്ങിയവരാണ് സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന സീരീസിന്റെ നിർമാതാവ് മാത്യു ജോർജ് ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in