പഴയ കാല ഡിസ്കോ ഡാൻസ് അല്ല വേണ്ടതെന്ന് അമലേട്ടൻ പറഞ്ഞു, ഒറ്റ രാത്രി കൊണ്ട് 'രതിപുഷ്പം' കൊറിയോ​ഗ്രാഫി ചെയ്ത കഥയുമായി ജിഷ്ണുവും സുമേഷും

പഴയ കാല ഡിസ്കോ ഡാൻസ് അല്ല വേണ്ടതെന്ന് അമലേട്ടൻ പറഞ്ഞു, ഒറ്റ രാത്രി കൊണ്ട് 'രതിപുഷ്പം' കൊറിയോ​ഗ്രാഫി ചെയ്ത കഥയുമായി ജിഷ്ണുവും സുമേഷും
Published on

ഒറ്റ രാത്രി കൊണ്ട് കമ്പോസ് ചെയ്ത തീർത്ത കൊറിയോ​ഗ്രാഫിയാണ് ഭീഷ്മപർവ്വത്തിലെ 'രതിപുഷ്പം' എന്ന ​ഗാനമെന്ന് കൊറിയോഗ്രാഫർമാരായ ജിഷ്ണുവും സുമേഷും. 'രതിപുഷ്പം' ആദ്യം കമ്പോസ് ചെയ്തത് 70 - 80 കാലഘട്ടങ്ങളിലെ ഡിസ്കോ ഡാൻസിന്റെ രീതിയിലായിരുന്നു. എന്നാൽ സംവിധായകൻ അമൽ നീരദിന് അതായിരുന്നില്ല വേണ്ടിയിരുന്നതെന്നും പിന്നീടാണ് തങ്ങളുടേതായ തരത്തിൽ ആ പാട്ടിനെ കൊറിയോ​ഗ്രാഫി ചെയ്ത് ഒറ്റ രാത്രി കൊണ്ട് രതിപുഷ്പത്തിന്റെ നൃത്ത ചുവടുകൾ സംവിധാനം ചെയ്തതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ കൊറിയോഗ്രാഫർമാരായ ജിഷ്ണുവും സുമേഷും പറഞ്ഞു.

ജിഷ്ണുവും സുമേഷും പറഞ്ഞത്:

ഞങ്ങളോട് ആദ്യം ചർച്ച ചെയ്തത് പറുദീസയെപ്പറ്റിയാണ്. അതിനൊപ്പം മറ്റൊരു പാട്ടും കൂടിയുണ്ടായിരിക്കുമെന്ന് സൂചിപ്പിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. അതിന് ശേഷമാണ് എന്താണ് ഈ പാട്ട് എന്നു പറഞ്ഞു തരുന്നതും ആ പാട്ട് കേൾപ്പിക്കുന്നതും. പാട്ട് കേട്ടപ്പോൾ തന്നെ ഇത് വേറൊരു പരിപാടി ആയിരിക്കും എന്ന് മനസ്സിലായിരുന്നു. ആ കഥാപാത്രത്തിന് ഉതകുന്ന തരത്തിലുള്ള മൂവ് മെന്റ്സ് ആ പാട്ടിൽ ഉണ്ടാവണം എന്നത് ഞങ്ങൾക്ക് ആ​ഗ്രഹമുണ്ടായിരുന്നു. ആ പാട്ടിൽ ഉള്ളതെല്ലാം അമലേട്ടൻ പറഞ്ഞു തന്ന കാര്യങ്ങൾ നമ്മൾ നമ്മുടേതായി രീതിയിൽ സെറ്റ് ചെയ്തതാണ്. രതി പുഷ്പം ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്. മുഴുവൻ ഡാൻസും കമ്പോസ് ചെയ്ത് കഴിഞ്ഞിട്ട്, ഇവിടെ ഷൈൻ വരുന്നു, അയാൾ വന്നിട്ട് അവിടെ ഒരു പരിപാടിയുണ്ട്, ബാക്കി നിങ്ങളൊക്കെ ചെയ്യൂ എന്ന് മാത്രമേ ഡാൻസേഴ്സിനോടും പറഞ്ഞിരുന്നുള്ളൂ. ഫസ്റ്റ് ഷോട്ടിൽ റംസാനോ ഞങ്ങൾക്കോ ആർക്കും ഇത് എന്താണ് എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നുണ്ടായിരുന്നില്ല. ഷൈൻ ടോം വന്നിട്ട് ആ പെർഫോമൻസ് ആക്ച്വലി തന്നപ്പോൾ ശരിക്കും ഉണ്ടായ മൊമെന്റ്‌സാണ് ആ പാട്ടിൽ ഉള്ളത്. ഒന്നും സ്ക്രിപ്റ്റഡായിരുന്നില്ല. ഷൈൻ ചേട്ടൻ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ ‍ഞങ്ങളും വെയിറ്റ് ചെയ്ത് നിൽക്കുകയായിരുന്നു. ഞങ്ങളുടെ കിളി പോയിരുന്നു. അദ്ദേഹം പിന്നെ കോസ്റ്റ്യൂം ഇട്ട് കഴിഞ്ഞ കഥാപാത്രമാണ്. ആ പാട്ടിൽ പുള്ളി സി​ഗരറ്റ് വലിച്ചു കൊണ്ട് ഇങ്ങനെ നോക്കി നിൽക്കുന്നത് ഒക്കെ കാണാൻ സാധിക്കും. അതെല്ലാം കണ്ട് ഞങ്ങൾ ത്രില്ലായി നിൽക്കുകയായിരുന്നു. അദ്ദേഹം ഇങ്ങനെ സ്റ്റേജിലേക്ക് വരും എന്നു പറഞ്ഞിട്ട് പിന്നെ സംഭവിച്ചതാണ് ഇതെല്ലാം. അതിന് ശേഷം സെറ്റ് മൊത്തം ചിരിയായിരുന്നു. അത് വേണമെന്നുള്ളത് അമലേട്ടന്റെ തീരുമാനമായിരുന്നു. 70-80 കാലഘട്ടങ്ങളിലെ ഡിസ്കോ ഡാൻസിന്റെ രീതിയിലാണ് ആദ്യം രതിപുഷ്പം ഞങ്ങൾ കമ്പോസ് ചെയ്തത്. പക്ഷേ അമലേട്ടന് അതായിരുന്നില്ല വേണ്ടിയിരുന്നത്. അവിടെയാണ് രതിപുഷ്പം ഞങ്ങളുടേതായ രീതിയിലുള്ള ഒരു കൊറിയോ​ഗ്രാഫിയായി മാറിയത്. അങ്ങനെ ഒറ്റ രാത്രി കൊണ്ടാണ് ഞങ്ങൾ രതിപുഷ്പം കൊറിയോ​ഗ്രാഫി ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in