ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി താന്‍ സംവിധാനം ചെയ്യുന്ന, പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ വിഷ്വലുകള്‍ ലീക്കായതില്‍ മാനസികപ്രയാസമുണ്ടെന്ന് ബ്ലസി. ഇപ്പോള്‍ പ്രചരിക്കുന്നത് മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു കോണ്‍ടെന്റ് ആണ് അതിനെ ഒരിക്കലും ഒരു ട്രെയ്ലര്‍ ആയി കണക്കാകാന്‍ കഴിയില്ല. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതേയുള്ളുവെന്നും ചില മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയും വേള്‍ഡ് റിലീസിനും ബിസിനസ്സ് ലക്ഷ്യങ്ങള്‍ക്കുമായി ഏജന്റ്സിനു വേണ്ടി തയ്യാറാക്കിയതാണ് പ്രചരിച്ച ക്ലിപ്പെന്നും ബ്ലസി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.
അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ഡെഡ്ലൈന്‍ എന്ന വെബ്സൈറ്റിലൂടെയാണ് ആദ്യമായി ട്രെയ്ലര്‍ അനൗദ്യോഗികമായി പുറത്തുവന്നത്. അതില്‍ ഉപയോഗിച്ചിരുന്ന മ്യൂസിക് കീ ബോര്‍ഡില്‍ ചെയ്തിട്ടുള്ളതാണ്. കൂടാതെ കളര്‍ ഗ്രേഡിങ്ങും നടത്തിയിട്ടില്ല.
ബ്ലസി
വെള്ളിയാഴ്ച വൈകീട്ടോടെയാണ് ആടുജീവിതത്തിന്റെ വിഷ്വലുകള്‍ ഉള്‍പ്പെട്ട ഡെഡ്‌ലൈന്റെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ബെന്യാമിന്റെ ബെസ്റ്റ്‌സെല്ലറായ ആടുജീവിതത്തിലെ നജീബിന്റെയും, അയാളുടെ മരുഭൂമിയിലെ ജീവിതത്തിന്റെയും ദൃശ്യാവിഷ്‌കാരം ചുരുങ്ങിയ സമയംകൊണ്ട് തന്നെ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഉടന്‍ തന്നെ വിശദീകരണവുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. തുടര്‍ന്ന് പൃഥ്വിരാജ് പ്രചരിച്ച വീഡിയോയുടെ ഒറിജിനല്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, റിക്ക് അബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്ലെസി, കെ.ജി.അബ്രഹാം, ജിമ്മി ജീന്‍ ലൂയിസ്, സ്റ്റീവ് ആഡംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. ഛായാഗ്രഹണം സുനില്‍ കെ.സ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടി.
2018ലാണ് 'ആടുജീവിതത്തിന്റെ' കേരളത്തിലെ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചത്. 4 വര്‍ഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ഇതിനിടയില്‍ വന്ന കൊവിഡ് മഹാമാരിയും സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചു. നജീബായി മാറാന്‍ പൃഥ്വിരാജ് സ്വീകരിച്ച ശാരീരികമായ മേക്ക് ഓവറുകളും ഏറെ ചര്‍ച്ചയായിരുന്നു. അമലാ പോള്‍ ആണ് ചിത്രത്തിലെ നായിക. എ ആര്‍ റഹ്‌മാന്‍ ആണ് 'ആടുജീവിത'ത്തിന്റെ സംഗീത സംവിധായകന്‍. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്.