കോമഡിയൊക്കെ നേരത്തെ കമ്മ്യൂണിക്കേറ്റ് ചെയ്യും'; വിഷ്ണു ചേട്ടൻ്റെ ഒപ്പം ചെയ്യാമെന്നുള്ള കോണ്ഫിഡൻസ് ഉണ്ടായിരുന്നുവെന്ന് അനുശ്രീ

കോമഡിയൊക്കെ നേരത്തെ കമ്മ്യൂണിക്കേറ്റ് ചെയ്യും'; വിഷ്ണു ചേട്ടൻ്റെ ഒപ്പം ചെയ്യാമെന്നുള്ള കോണ്ഫിഡൻസ് ഉണ്ടായിരുന്നുവെന്ന് അനുശ്രീ

വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, മോക്ഷ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് "കള്ളനും ഭഗവതിയും". കെ.വി അനിലിന്റെ നോവലായ "കള്ളനും ഭഗവതി"യെയും ആസ്പദമാക്കി സംവിധായകനായ ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ചേട്ടൻ്റെ കൂടെ അഭിനയിക്കുമ്പോൾ രസമായിട്ട് ചെയ്യാൻ പറ്റുമെന്ന കോൺഫിഡൻസ് തനിക്കുണ്ടായിരുന്നുവെന്ന് അനുശ്രീ. ആ കോൺഫിഡൻസ് ആണ് വേണ്ടതും.

ചിത്രത്തിൽ എൻ്റെയും വിഷ്ണു ചേട്ടൻ്റെയും കഥാപാത്രങ്ങൾ കണ്ടുമുട്ടുന്നത് സീരിയസ് ആയ സന്ദർഭത്തിലാണ് . പക്ഷെ ആ സീനിലുള്ള ചില കോമഡികളും എക്സ്പ്രെഷൻസും എല്ലാം നേരത്തെ കമ്മ്യൂണിക്കേറ്റ് ചെയ്താണ് അഭിനയിക്കുന്നത്. അല്ലാതെ വെറുതെ വായിച്ച് ടേക്കിൽ മാത്രം നോക്കുന്നത് അല്ല. ചെയ്യാമെന്ന കോണ്ഫിഡൻസ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ വിഷ്ണു ചേട്ടൻ്റെ കൂടെ അഭിനയിക്കുമ്പോൾ താൻ ഹാപ്പി ആയിരിന്നുവെന്നും അനുശ്രീ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പേര് സൂചിപ്പിക്കുന്നത് പോലെ ക്ഷേത്രത്തിന് അകത്ത് കയറുന്ന ഒരു കള്ളനും ഭഗവതിയും തമ്മിലൊന്നിച്ചുള്ള രംഗങ്ങള്‍ ചേര്‍ത്തായിരുന്നു ചിത്രത്തിൻ്റെ ട്രെയ്‌ലര്‍. കള്ളനായ മാത്തപ്പന്റെ കഥയാണ് സിനിമ. സലിം കുമാര്‍, പ്രേംകുമാര്‍,ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കര്‍,ജയന്‍ ചേര്‍ത്തല, ജയപ്രകാശ് കുളൂര്‍,മാല പാര്‍വ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു. മാർച്ച് 31ന് ചിത്രം റിലീസ്‌ ചെയ്യും.

രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റര്‍- ജോണ്‍കുട്ടി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് തിലകം.കഥ- കെ.വി. അനില്‍.പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്. കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍- ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി.സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്. ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.

സൗണ്ട് ഡിസൈന്‍- സച്ചിന്‍ സുധാകരന്‍. ഫൈനല്‍ മിക്‌സിങ്- രാജാകൃഷ്ണന്‍. കൊറിയോഗ്രഫി- കല മാസ്റ്റര്‍.ആക്ഷന്‍- മാഫിയ ശശി.ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പല്‍. അസ്സോസിയേറ്റ് ഡയറക്ടര്‍- ടിവിന്‍ കെ. വര്‍ഗീസ്,അലക്‌സ് ആയൂര്‍.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്ഷിബു പന്തലക്കോട്. കാലിഗ്രാഫി- കെ.പി. മുരളീധരന്‍. ഗ്രാഫിക്‌സ്- നിഥിന്‍ റാം. ലൊക്കേഷന്‍ റിപ്പോര്‍ട്ട്അസിം കോട്ടൂര്‍, പി ആര്‍ ഒ. എം കെ ഷെജിന്‍

Related Stories

No stories found.
logo
The Cue
www.thecue.in