'ദാവീദ്' ഒരു പക്കാ ഇടിപ്പടമല്ല, ഫാമിലി റിലേഷൻഷിപ്പും അതോടൊപ്പമുള്ള ഇമോഷനുകളുമാണ് സിനിമയിലുള്ളത്: ആന്റണി വർഗീസ് പെപ്പെ

'ദാവീദ്' ഒരു പക്കാ ഇടിപ്പടമല്ല, ഫാമിലി റിലേഷൻഷിപ്പും അതോടൊപ്പമുള്ള ഇമോഷനുകളുമാണ് സിനിമയിലുള്ളത്: ആന്റണി വർഗീസ് പെപ്പെ
Published on

ദാവീദ് എന്ന തന്റെ ഏറ്റവും പുതിയ ചിത്രം ഒരു പക്കാ ഇടിപ്പടമല്ലെന്ന് നാടൻ ആന്റണി വർഗീസ് പെപ്പെ. ചിത്രത്തിൽ ഫാമിലി റിലേഷൻഷിപ്പിനെക്കുറിച്ചാണ് പറയുന്നത്. സിനിമയിൽ തനിക്ക് ഒരു കുട്ടിയുണ്ട്. ആ കുട്ടിയുമായുള്ള തന്റെ കഥാപാത്രത്തിന്റെ ബന്ധമാണ് സിനിമയുടെ അടിസ്ഥാനം. ചെറിയ തമാശകൾ ചിത്രത്തിലുണ്ട്. കൂടാതെ ചിത്രത്തിൽ ആക്ഷനും ബോക്‌സിങ്ങും നാടൻ തല്ലുമുണ്ട്. ഫാമിലി എന്റെർറ്റൈനെർ പ്ലസ് സ്പോർട്സ് ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് ദാവീദ്. എല്ലാ തരത്തിലുമുള്ള പ്രേക്ഷകർക്കും കാണാൻ കഴിയുന്ന സിനിമയാണ് ദാവീദ് എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആന്റണി വർഗ്ഗീസ് പെപ്പെ പറഞ്ഞു. ഫെബ്രുവരി 14 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ആന്റണി വർഗീസ് പെപ്പെ പറഞ്ഞത്:

ദാവീദ് ഒരിക്കലും ഒരു ഇടിപ്പടം എന്ന് പറയാൻ കഴിയില്ല. ഒരിക്കലും ഒരു പക്കാ ഇടിപ്പടമല്ല. ഒരു ഫാമിലി മൂവിയാണിത്. ഫാമിലി റിലേഷൻഷിപ്പ് സിനിമയിലുണ്ട്. സാധാരണ ആൾക്കാരാണ് സിനിമയിലെ കഥാപാത്രങ്ങൾ. ചെറിയ ചെറിയ തമാശകൾ സിനിമയിലുണ്ട്. ഭയങ്കരമായി കയ്യടിച്ച് ചിരിക്കാൻ കഴിയുന്ന തമാശകളല്ല. റിലേഷൻഷിപ്പും അതോടൊപ്പമുള്ള ഇമോഷനുകളുമാണ് സിനിമ. സിനിമയിൽ എനിക്ക് ഒരു കുട്ടിയുണ്ട്. ആ കുട്ടിയുമായുള്ള റിലേഷൻഷിപ്പ് പറയുന്നുണ്ട്. കുട്ടിയ്ക്ക് സങ്കടമാകുമ്പോഴാണ് ആ കഥാപാത്രത്തിനും ഫീലാകുന്നത്. അതാണ് ദാവീദിന്റെ ഒരു കോർ ഐഡിയ.

ആക്ഷനാണ് സിനിമയിലെ മറ്റൊരു കാര്യം. ബോക്സിങ് ഉണ്ട്, നാടൻ തല്ലുമുണ്ട്. അങ്ങനെ എല്ലാം കൂടിയ ഒരു സിനിമയാണിത്. ഫാമിലി എന്റർടൈനർ പ്ലസ് സ്പോർട്സ് ഡ്രാമ എന്ന് പറയുന്ന തരത്തിലുള്ള ഒരു സിനിമയാണിത്. എല്ലാവർക്കും കാണാം എന്നുള്ളതാണ്. യൂത്തിന് കാണാൻ കഴിയുന്ന സിനിമയാണ് അതോടൊപ്പം ഫാമിലിക്ക് കാണാൻ കഴിയുന്ന സിനിമയാണ്. അവന്റെ ഇടിപ്പടമാണ് ഫാമിലിക്ക് കാണാൻ കഴിയൂല എന്നൊക്കെ ചിലർ പറയാറില്ലേ. ദാവീദ് അങ്ങനെ ഒരു സിനിമയല്ല.

ആന്റണി വർഗീസ് പെപ്പയെ നായകനാക്കി വിഷ്ണു ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദാവീദ്. ലോകപ്രശസ്തനായ ഒരു ബോക്സറും കഥാനായകനായ അബുവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നതെന്ന് നേരത്തെ പുറത്തുവിട്ട ടീസർ സൂചന നൽകിയിരുന്നു. സമ്പൂർണ്ണമായും ബോക്സിം​ഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആഷിഖ് അബു എന്ന ബോക്സർ കഥാപാത്രത്തെയാണ് ആന്റണി വർ​ഗീസ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനു വേണ്ടി ആന്റണി ശരീരഭാരം കുറയ്ക്കുകയും പ്രത്യേക പരിശീലനം നേടുകയും ചെയ്തിരുന്നു. ലിജോ മോളാണ് ദാവീദിൽ ആന്റണി വർഗീസിന്റെ നായികയായി എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in