'ദൃശ്യത്തിന്റെ കഥ ആദ്യം കേട്ടത് എന്റെ ഭാര്യയും മകളും', മോഹന്‍ലാലിനോട് കഥ പറഞ്ഞത് താനെന്ന് ആന്റണി പെരുമ്പാവൂര്‍

'ദൃശ്യത്തിന്റെ കഥ ആദ്യം കേട്ടത് എന്റെ ഭാര്യയും മകളും', മോഹന്‍ലാലിനോട് കഥ പറഞ്ഞത് താനെന്ന് ആന്റണി പെരുമ്പാവൂര്‍

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം ദൃശ്യത്തിന്റെ കഥ ആദ്യം കേട്ടത് തന്റെ ഭാര്യയും മകളുമായിരുന്നുവെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. പിന്നീട് താനാണ് മോഹന്‍ലാലിനോട് കഥ പറഞ്ഞതെന്നും സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

കുടുംബത്തിനൊപ്പമിരുന്നാണ് പല സിനിമാക്കഥകളും കേള്‍ക്കാറുള്ളത്. ഭാര്യ ശാന്തിയും മക്കളും സിനിമാപ്രേമികളാണ്. എല്ലാവരുടെയും സിനിമകള്‍ അവര്‍ കാണും. മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ചിത്രമായ ദൃശ്യത്തിന്റെ കഥ ജിത്തു ജോസഫ് ആദ്യം പറയുന്നത് എന്റെ ഭാര്യയോടും മക്കളോടുമാണ്. ജീത്തു ജോസഫ് എന്റെ ഫാമിലി ഫ്രണ്ടാണ്. ആ കഥ ജീത്തുവില്‍ നിന്ന് കേട്ടപ്പോള്‍ തനിക്ക് ഇഷ്ടമായെന്നും അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദൃശ്യം ഇത്രയധികം ഹിറ്റായി മാറുമെന്ന് അറിയില്ലായിരുന്നു. മലയാളത്തില്‍ പിന്നീട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ദൃശ്യത്തിന്റെ വിജയം വലിയ പ്രചോദനമായി. സിനിമ നിര്‍മ്മിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Antony Perumbavoor About Drishyam Movie

Related Stories

No stories found.
logo
The Cue
www.thecue.in