'ആദ്യം കേട്ടപ്പോൾ അർഥം മനസ്സിലായിരുന്നില്ല'; 'താൾ' എന്നതായിരുന്നില്ല സിനിമയ്ക്ക് ആദ്യം തീരുമാനിച്ച പേര് എന്ന് ആൻസൺ പോൾ

'ആദ്യം കേട്ടപ്പോൾ അർഥം മനസ്സിലായിരുന്നില്ല'; 'താൾ' എന്നതായിരുന്നില്ല സിനിമയ്ക്ക് ആദ്യം തീരുമാനിച്ച പേര് എന്ന് ആൻസൺ പോൾ

ആൻസൺ പോളിനെ നായകനാക്കി നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത ചിത്രമാണ് താൾ. ഒരു ക്യാമ്പസ് ത്രില്ലറായി എത്തിയ ചിത്രത്തിന്റെ ആദ്യത്തെ പേര് താൾ എന്നായിരുന്നില്ല എന്ന് നടൻ ആൻസൺ പോൾ. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പേരായ വിശ്വ മിത്ര എന്നായിരുന്നു ആദ്യം തീരുമാനിച്ച പേരെന്നും പീന്നീട് സിനിമയുടെ ചിത്രീകരണം അവസാനിക്കറായ സമയത്താണ് താൾ എന്ന പേരിലേക്ക് വരുന്നതെന്നും ആൻസൺ പോൾ പറയുന്നു. ആദ്യം ഈ പേര് കേട്ടപ്പോൾ അർഥം മനസ്സിലായിരുന്നില്ല എന്നും പീന്നീട് വളരെ ഇൻസ്പയറിം​ഗായി തോന്നി എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആൻസൺ പോൾ പറഞ്ഞു.

ആൻസൺ പോൾ പറഞ്ഞത് :

ഈ സിനിമയുടെ ആദ്യത്തെ ടെെറ്റിൽ വിശ്വ മിത്ര എന്നായിരുന്നു. എന്നാൽ സിനിമ കഴിയാറാവുന്ന സമയത്താണ് ഒരുപാട് ചിന്തിച്ചതിന് ശേഷം നമ്മൾ താൾ എന്ന പേരിലേക്ക് വരുന്നത്. താൾ എന്ന പേര് ആദ്യം പറഞ്ഞപ്പോൾ അതിന്റെ അർഥം എനിക്ക് മനസ്സിലായിരുന്നില്ല. പിന്നീട് സിനിമയുടെ ഡയറക്ടറാണ് താളിന്റെ അർഥം പറഞ്ഞു തരുന്നത്. അത് വളരെ ഇൻസ്പയറിം​ഗ് ആയിട്ട് തോന്നി. രണ്ട് വാക്കുകളിലൂടെ രണ്ട് അക്ഷരങ്ങളിലൂടെ എഴുതാനും വളരെ രസകരമായിട്ടുള്ള ഒരു പേര്. നമ്മൾ എന്ത് മാർക്ക്റ്റ് ചെയ്യുകയാണെങ്കിലും അതിന്റെ പേര് ഇംപോർട്ടന്റ് ആണല്ലോ? ഈ സിനിമ കാണുന്ന ഒരുപാട് പേരുടെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളായിരിക്കാം താൾ. അത് തന്നെയായിരിക്കും ഈ സിനിമയുടെ പ്രധാനപ്പെട്ട ആകർഷണം എന്ന് കരുതുന്നു.

വിശ്വ, മിത്രൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളിൽ കൂടിയുള്ള സങ്കീർണതകൾ നിറഞ്ഞ യാത്രയാണ് താൾ എന്ന ചിത്രത്തിന്റെ പ്രമേയം. ആൻസൺ പോളിനെക്കൂടാതെ, രാഹുൽ മാധവ്, ആരാധ്യ ആൻ, രൺജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോറാണ്. ചിത്രത്തിന്റെ നിർമാണം ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ്.

Related Stories

No stories found.
logo
The Cue
www.thecue.in