അച്ഛന് ചീത്തപ്പേരുണ്ടാക്കുമെന്നതായിരുന്നു ഏറ്റവും വലിയ കോംപ്ലക്സ് : അഖില്‍ സത്യന്‍

അച്ഛന് ചീത്തപ്പേരുണ്ടാക്കുമെന്നതായിരുന്നു ഏറ്റവും വലിയ കോംപ്ലക്സ് : അഖില്‍ സത്യന്‍

സിനിമയില്‍ തുടക്കം കുറക്കുമ്പോള്‍ അച്ഛന് ചീത്തപ്പേരുണ്ടാക്കുമെന്നതായിരുന്നു നേരിട്ടിരുന്ന വലിയ കോംപ്ലെക്സ് എന്ന് അഖില്‍ സത്യന്‍. അന്ന് ആന്റി ഡിപ്രസന്റ്‌സ് കഴിക്കേണ്ടി വന്നിരുന്നുവെന്നും, സിനിമ കഴിഞ്ഞപ്പോള്‍ ആകെ തകര്‍ന്നു പോയിരുന്നുവെന്നും അഖില്‍ ദ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഥ തുടരുന്നുവിലാണ് അച്ഛനോടൊപ്പം ആദ്യം വര്‍ക്ക് ചെയ്യുന്നത്. അന്ന് ക്ലിനിക്കല്‍ ഡിപ്രഷനിലായ അവസ്ഥയിലെത്തിയിരുന്നു. ആന്റി ഡിപ്രസന്റുകള്‍ കഴിച്ചിരുന്നു. ഏറ്റവും വലിയ കോംപ്ലക്‌സ് ഞാന്‍ അച്ഛന് ചീത്തപ്പേരുണ്ടാക്കുമെന്നതായിരുന്നു. അതില്‍ നിന്ന് മോചനം കിട്ടിയിരുന്നില്ല. ആ സിനിമ കഴിഞ്ഞ് ആകെ തകര്‍ന്ന് പോയിരുന്നു. പക്ഷേ അടുത്ത പടത്തില്‍ അച്ഛന്‍ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു, നീ വാ, ഞാനും ലാലും വര്‍ക്ക് ചെയ്യുന്നത് കാണ്...

അഖില്‍ സത്യന്‍

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായ 'പാച്ചുവും അത്ഭുതവിളക്കും' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അഞ്ജന ജയപ്രകാശ്, മുകേഷ്, ഇന്നസെന്റ്, വിജി വെങ്കടേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഞാന്‍ പ്രകാശന്‍' എന്ന സിനിമക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വസ്ത്രാലങ്കാരം : ഉത്തര മേനോന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ : ആരോണ്‍ മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ബിജു തോമസ് , ആര്‍ട്ട് ഡയറക്ടര്‍ : അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനര്‍ : അനില്‍ രാധാകൃഷ്ണന്‍, സ്റ്റണ്ട്ശ്യാം കൗശല്‍,സൗണ്ട് മിക്‌സ് : സിനോയ് ജോസഫ്, മേയ്ക്കപ്പ് : പാണ്ഡ്യന്‍, സ്റ്റില്‍സ് : മോമി

Related Stories

No stories found.
logo
The Cue
www.thecue.in