'ഷൈജു ഖാലിദും സമീര്‍ താഹിറും ഒരുമിച്ച് പറഞ്ഞ പേര് ';  ശരണ്‍ വേലായുധനെക്കുറിച്ച് അഖില്‍ സത്യന്‍

'ഷൈജു ഖാലിദും സമീര്‍ താഹിറും ഒരുമിച്ച് പറഞ്ഞ പേര് '; ശരണ്‍ വേലായുധനെക്കുറിച്ച് അഖില്‍ സത്യന്‍

Published on

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും. അമ്പിളി, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ശരണിനെ ചിത്രത്തിലേക്ക് നിര്‍ദേശിച്ചത് ഷൈജു ഖാലിദും സമീര്‍ താഹറും ചേര്‍ന്നാണെന്ന് അഖില്‍ സത്യന്‍ ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ശരണ്‍ ചെയ്ത ഇന്‍ഡി വര്‍ക്കുകളും ഡോക്യുമെന്ററികളുമെല്ലാം തന്നെ ആകര്‍ഷിച്ചിരുന്നുവെന്ന് അഖില്‍ പറയുന്നു.

അഖില്‍ സത്യന്‍ പറഞ്ഞത്

ഫഹദ് പറഞ്ഞിട്ട് ഷൈജു ഖാലിദിനെ കാണാനായിട്ട് പോയിരുന്നു. അവരപ്പോള്‍ മറ്റൊരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു. ആ സമയത്ത് അവിടെ സമീറിക്കയുമുണ്ട്. ആ രണ്ട് പേരും ഒരേപോലെ പറഞ്ഞ പേരാണ് ശരണിന്റേത്. അത്ഭുതമെന്താണെന്ന് വെച്ചാല്‍ ഞാന്‍ നോക്കി വെച്ചിട്ടുള്ള പുതിയ സിനിമാറ്റോഗ്രാഫേഴ്‌സിന്റെ ലിസ്റ്റില്‍ ശരണിന്റെ പേരുണ്ടായിരുന്നു. ശരണിന്റെ ഫേസ്ബുക്ക് പേജില്‍ ശരണ്‍ ചെയ്തിട്ടുള്ള ഇന്‍ഡി സിനിമകളുടെ വീഡിയോയുണ്ട്. പലതും ലോ ലൈറ്റിലാണ് ചെയ്തിരിക്കുന്നത്

ഫഹദ് ഫാസിൽ , ഇന്നസെന്റ്, വിജയരാഘവന്‍, അഞ്ജന ജയപ്രകാശ്, വിനീത് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.ഞാന്‍ പ്രകാശന്‍' എന്ന സിനിമക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രത്തിൻറെ നിർമ്മാണം.

logo
The Cue
www.thecue.in