'നായകനും സിറ്റി ഓഫ് ഗോഡും എൻജോയ് ചെയ്ത ആളാണ് ഞാൻ, പക്ഷെ ആമേൻ വേണ്ടി വന്നു ആ സിനിമകളെ സെലിബ്രേറ്റ് ചെയ്യാൻ': അജു വർഗീസ്

'നായകനും സിറ്റി ഓഫ് ഗോഡും എൻജോയ് ചെയ്ത ആളാണ് ഞാൻ, പക്ഷെ ആമേൻ വേണ്ടി വന്നു ആ സിനിമകളെ സെലിബ്രേറ്റ് ചെയ്യാൻ': അജു വർഗീസ്
Published on

ഒരു സംവിധായകന്റെ സിനിമ ഹിറ്റാകുമോഴാണ് അതിനു മുൻപുള്ള സിനിമകളെ കൂടി ആളുകൾ അംഗീകരിക്കുന്നതെന്ന് അജു വർഗീസ്. സാജൻ ബേക്കറി എന്ന സിനിമയ്ക്ക് ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. അതെല്ലാം കറക്ട് ചെയ്യാൻ തീരുമാനിച്ചു. ഗഗനചാരി റിലീസായി വലിയ രീതിയിൽ അരുൺ ചന്തു എന്ന സംവിധായകൻ സെലിബ്രേറ്റ് ചെയ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ തന്നെ സാജൻ ബേക്കറിയും നല്ലതാണെന്ന് ആളുകൾ പറയുകയാണ്. അതെ അവസ്ഥ മുൻപും താൻ കണ്ടിട്ടുണ്ട്. നായകനും സിറ്റി ഓഫ് ഗോഡും എൻജോയ് ചെയ്ത ആളാണ് താൻ. എന്നാൽ ആമേൻ എന്ന സിനിമ വേണ്ടി വന്നു ഈ സിനിമകളെ സെലിബ്രേറ്റ് ചെയ്യാൻ. കോമേഷ്യൽ സക്സസ് കൊണ്ടാകാം സിനിമ കൂടുതൽ ആളുകളിലേക്ക് എത്തുന്നത് എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അജു വർഗീസ് പറഞ്ഞു.

അജു വർഗീസ് പറഞ്ഞത്:

സാജൻ ബേക്കറി എന്ന സിനിമയ്ക്ക് ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. അതെല്ലാം കറക്ട് ചെയ്യാൻ തീരുമാനിച്ചു. ഗഗനചാരി റിലീസായി വലിയ രീതിയിൽ അരുൺ ചന്തു എന്ന സംവിധായകൻ സെലിബ്രേറ്റ് ചെയ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ തന്നെ സാജൻ ബേക്കറിയും നല്ലതാണെന്ന് ആളുകൾ പറയുകയാണ്. ഞാൻ ആരെ വിശ്വസിക്കണം എന്ന രീതിയിലാണ്. സാജൻ ബേക്കറിയെക്കുറിച്ച് നല്ല അഭിപ്രായം ഇപ്പോൾ ആളുകൾ പറയുന്നത് ചന്തു തന്നെ എനിക്ക് അയച്ചു തരാറുണ്ട്. ഈ അവസ്ഥ ഇതിന് മുൻപും ഞാൻ കണ്ടിട്ടുണ്ട്. നായകനും സിറ്റി ഓഫ് ഗോഡും എൻജോയ് ചെയ്ത ആളാണ് ഞാൻ. അന്ന് ഞാൻ സിനിമയിൽ വന്നിട്ടില്ല. സിറ്റി ഓഫ് ഗോഡിന്റെ സമയത്ത് ചിലപ്പോൾ ചിലപ്പോൾ സിനിമയിൽ ഉണ്ടായിരുന്നിരിക്കണം. പ്രേക്ഷകൻ എന്ന നിലയിൽ ആരാണ് ഇങ്ങനെ മലയാളത്തിൽ സിനിമ ചെയ്യുന്നത് എന്ന് കൗതുകം തോന്നിയിരുന്നു. മുൻപ് ബിഗ് ബി ഇറങ്ങി ഞെട്ടിക്കുന്നു.നായകൻ വേറെ രീതിയിൽ ഞെട്ടിക്കുന്നു. അങ്ങനെയാണ് ലിജോയെ കുറിച്ച് കൂടുതൽ അറിയുന്നത്. പക്ഷെ ആമേൻ വേണ്ടി വന്നില്ലേ ആ സിനിമകളെ എല്ലാം സെലിബ്രേറ്റ് ചെയ്യാൻ. കൊമേഷ്യൽ സക്സസ് കിട്ടുമ്പോഴായിരിക്കാം സിനിമ കൂടുതൽ പേരിലേക്ക് എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in