'ആസിഫ് അലിയുടെ കരിയർ ഗ്രാഫ് എനിക്ക് ഒരുപാട് ഇഷ്ടമാണ്, അങ്ങനെ മുകളിലേക്കും താഴേക്കും പോകുന്ന കരിയർ ഗ്രാഫിലെ ത്രില്ലുള്ളൂ': അജു വർഗീസ്

'ആസിഫ് അലിയുടെ കരിയർ ഗ്രാഫ് എനിക്ക് ഒരുപാട് ഇഷ്ടമാണ്, അങ്ങനെ മുകളിലേക്കും താഴേക്കും പോകുന്ന കരിയർ ഗ്രാഫിലെ ത്രില്ലുള്ളൂ': അജു വർഗീസ്
Published on

ആസിഫ് അലിയുടെ കരിയർ ഗ്രാഫ് ഒരുപാട് ഇഷ്ടമാണെന്ന് നടൻ അജു വർഗീസ്. ശ്രദ്ധിച്ചു നോക്കിയാൽ സൈൻ വേവ് പോലെയുള്ള ഒരു ഗ്രാഫാണ് അതെന്ന് കാണാം. സെലിബ്രേറ്റ് ചെയ്യപ്പെട്ടു നിൽക്കുമ്പോൾ പെട്ടെന്ന് താഴെ പോകണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. എന്നിട്ട് വേഗം തിരിച്ച് കയറി വരികയും വേണം. കരിയറിൽ ഇടത്തരമായി നിൽക്കുക എന്നത് ഒരു തരത്തിൽ സേഫാണ്. വലിയ വിജയങ്ങൾ ഒരിക്കലും ഓർമ്മകളിൽ വരാറില്ലെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അജു വർഗീസ് പറഞ്ഞു.

അജു വർഗീസ് പറഞ്ഞത്:

എനിക്ക് ആസിഫ് അലിയുടെ കരിയർ ഗ്രാഫ് ഭയങ്കര ഇഷ്ടമാണ്. ഒരു സൈൻ വേവാണ്‌ അത്. ഇങ്ങനെ മുകളിലേക്കും താഴേക്കും പോകുന്ന ഒരു സൈൻ വേവിലാണ് എനിക്ക് താല്പര്യം. നമ്മൾ സെലിബ്രേറ്റ് ചെയ്യപ്പെട്ടു നിൽക്കുമ്പോൾ ഞാൻ ആഗ്രഹിക്കുന്നത് പെട്ടെന്ന് താഴെ പോകണമെന്നാണ്. എന്നിട്ട് വേഗം തിരിച്ച് കയറി വരണം. എന്നാലേ നമുക്ക് ഒരു ത്രില്ലുള്ളൂ. എനിക്ക് വലിയ സക്സസ് തുടരെ കിട്ടാത്തതുകൊണ്ടാകും ചിലപ്പോൾ എനിക്ക് ഈ ത്രില്ലിൽ തൃപ്തിപ്പെടേണ്ടി വരുന്നത്. നൂറിൽ 90 മാർക്ക് വാങ്ങുന്ന കുട്ടിയ്ക്ക് ഒരു പരീക്ഷയിൽ 85 വാങ്ങിയാലും കുറ്റം കേൾക്കേണ്ടി വരും. അതിപ്പോ 89 മേടിച്ചാലും കുറ്റം തന്നെയാണ് കേൾക്കേണ്ടി വരിക. എന്തുകൊണ്ട് നീ 95 മാർക്ക് വാങ്ങിയില്ല എന്ന തരത്തിലായിരിക്കും ചോദ്യങ്ങൾ. എന്നാൽ 50 മാർക്ക് വാങ്ങുന്നവന് 60 വാങ്ങിയാലും 70 വാങ്ങിയാലും കയ്യടി കിട്ടും. അതുകൊണ്ട് ഇടത്തരമായി നിൽക്കുക എന്നത് വളരെ സേഫാണ്. സക്സസ് ഒരിക്കലും ഓർമ്മകളിൽ വരാറില്ല.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വർഗീസിന്റെ അഭിനയ കരിയർ ആരംഭിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അജു വർഗീസ് മലയാള സിനിമയുടെ ഭാഗമായി. 2024 ൽ പുറത്തുവന്ന പതിമൂന്നോളം മലയാള സിനിമകളിലാണ് അജു വർഗീസ് ഭാഗമായത്. അതിൽ തന്നെ 'വർഷങ്ങൾക്ക് ശേഷം', ഗഗനചാരി', 'ARM' എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in