പെണ്ണാകുമ്പോള്‍ അടുക്കളപ്പണിയിലാണോ?, മാളവികയുടെ വിയോജിപ്പിന് പിന്നാലെ പോസ്റ്ററില്‍ മാറ്റം

പെണ്ണാകുമ്പോള്‍ അടുക്കളപ്പണിയിലാണോ?, മാളവികയുടെ വിയോജിപ്പിന് പിന്നാലെ പോസ്റ്ററില്‍ മാറ്റം

വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ സിനിമയുടെ ഫാന്‍മെയ്ഡ് പോസ്റ്ററിനെതിരെ വിമര്‍ശനവുമായി ചിത്രത്തിലെ നായിക മാളവിക മോഹനന്‍ രംഗത്തെത്തിയിരുന്നു. ലിംഗപരമായ വേര്‍തിരിവ് പ്രകടമായ പോസ്റ്ററിനെതിരെ മാളവിക തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്. ക്വാറന്റൈന്‍ കാലത്ത് മാസ്റ്റര്‍ സിനിമയിലെ താരങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് രീതിയില്‍ പുറത്തുവന്ന പോസ്റ്ററില്‍, മാസ്റ്റര്‍ ടീമിലെ പുരുഷന്മാരെല്ലാം വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ നടി മാത്രം ഭക്ഷണം പാകം ചെയ്യുന്നതായിരുന്നു കാണിച്ചിരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഒരു സാങ്കല്‍പ്പിക സിനിമാ വീട്ടില്‍ പോലും സ്ത്രീയുടെ കടമ പാചകം ചെയ്യുക എന്നതാണ്. ഈ ലിംഗവിവേചനം എപ്പോള്‍ ഇല്ലാതാകുമെന്നും പോസ്റ്റര്‍ ചെയര്‍ ചെയ്തുകൊണ്ട് നടി ചോദിച്ചിരുന്നു. ഇതിന്റെ പേരില്‍ വിജയ് ആരാധകരുടെ വക വലിയ വിമര്‍ശനവും നടിക്ക് നേരിടേണ്ടിവന്നു. തുടര്‍ന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും, തന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പിന്നീട് പുറത്തുവന്ന മാളവികയുടെ ട്വീറ്റ്.

മാറ്റം വരുത്തിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്. പാചകം ചെയ്യുന്ന മാളവികയ്ക്ക് പകരം പുസ്തകം വായിക്കുന്ന മാളവികയെയാണ് പുതിയ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. 'പോസ്റ്ററിന്റെ പുതിയ വേര്‍ഷന്‍ എനിക്ക് ഇഷ്ടപ്പെട്ടു, എനിക്ക് വായിക്കാന്‍ ഇഷ്ടമാണെന്ന് നിങ്ങള്‍ക്കെങ്ങനെ മനസിലായി,'എന്നാണ് മാളവിക ട്വിറ്ററില്‍ കുറിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in