'മുഖ്യമന്ത്രി ആയതില്‍ പിന്നെ വിജയനങ്കിള്‍ എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടാണ്' ; ഭക്ഷണം വിളമ്പി തരുന്നയാളെയാണ് അറിയുന്നതെന്ന് നവ്യ നായര്‍

'മുഖ്യമന്ത്രി ആയതില്‍ പിന്നെ വിജയനങ്കിള്‍ എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടാണ്' ; ഭക്ഷണം വിളമ്പി തരുന്നയാളെയാണ് അറിയുന്നതെന്ന് നവ്യ നായര്‍

പാര്‍ട്ടി സെക്രട്ടറി എന്നാല്‍ ഒരു വലിയ സംഭവമാണെന്ന് അറിയാത്തൊരു സമയത്താണ് പിണറായി വിജയനെ ഇന്റര്‍വ്യൂ ചെയ്തതെന്ന് നടി നവ്യ നായര്‍. അതിന്റെ ഗൗരവം അന്ന് അറിയില്ലായിരുന്നു. ഈ പ്രാവശ്യം അദ്ദേഹത്തെ കണ്ടപ്പോള്‍ മുഖ്യമന്ത്രി ആയതിനു ശേഷം വിജയന്‍ അങ്കിള്‍ എന്ന് വിളിക്കാന്‍ തന്നെയൊരു ബുദ്ധിമുട്ടാണെന്നും പറഞ്ഞിരുന്നു. കാരണം നമുക്ക് ആ സ്വാതന്ത്ര്യം പോയി ഇപ്പോഴദ്ദേഹം കേരളാ മുഖ്യമന്ത്രിയാണെന്നും നവ്യ നായര്‍ ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നവ്യ നായര്‍ പറഞ്ഞത്.

പിണറായില്‍ നടന്ന ധര്‍മ്മടം ഫെസ്റ്റില്‍ ഞാന്‍ പെര്‍ഫോം ചെയ്തിരുന്നു. അന്നവിടെ സംസാരിച്ചത് മുഖ്യമന്ത്രിയെപ്പറ്റിയല്ല പിണറായി വിജയനെന്ന വ്യക്തിയെ പറ്റിയാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ വീട്ടുകാരുമായുള്ള എന്റെ അടുപ്പം മുഖ്യമന്ത്രി എന്ന സ്ഥാനത്തിനും മുകളിലാണ്. ഇത്രയും ഷോര്‍ട് ടെംപെര്‍ഡ് ആയ ആളാണ് അദ്ദേഹം എന്നെനിക്ക് അറിയില്ല, അതിനു മുന്നേ എനിക്ക് ഭക്ഷണം ഒക്കെ വിളമ്പിത്തന്ന ആളാണ് അദ്ദേഹം. ഇത്തവണ വിഷു ആഘോഷിച്ചത് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ്. അവിടെ ചെല്ലുമ്പോള്‍ ഞാന്‍ കല്യാണം വിളിക്കാന്‍ വന്ന കാര്യം സൂര്യ കൃഷ്ണമൂര്‍ത്തി സാറിനോട് പറഞ്ഞ് എന്നെ കളിയാക്കുകയായിരുന്നു. അന്ന് ആദ്യമായി കാണുമ്പോള്‍ നേരെ പോയി ചെന്ന് ഞാന്‍ പറഞ്ഞേ്രത എന്റെ കല്യാണത്തിന് വരണന്ന് , ഞാന്‍ പറഞ്ഞു എനിക്ക് അന്ന് അത്ര വിവരമേയുള്ളൂ, അന്ന് ചറിയ കുട്ടിയല്ലേ..., അപ്പോ ഇപ്പോള്‍ നിനക്ക് വിവരം വെച്ചോന്ന് പറഞ്ഞ് കളിയാക്കുകയായിരുന്നു.

അനീഷ് ഉപസന സംവിധാനം ചെയ്ത 'ജാനകി ജാനേ' ആണ് നവ്യ നായരുടേതായി പുതുതായി പുറത്തിറങ്ങിയ ചിത്രം. സൈജു കുറുപ്പ്, ജോണി ആന്റണി , ഷറഫുദ്ധീന്‍ , കോട്ടയം നസിര്‍ , അനാര്‍ക്കലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരി ജാനകിയായാണ് നവ്യ നായര്‍ ചിത്രത്തില്‍ എത്തുന്നത്. അവളുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. തുടര്‍ന്ന് '.പി.ഡബ്‌ള്യൂ ഡി, സബ് കോണ്‍ട്രാക്‌റായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വരികയും അവര്‍ വിവാഹിതരാവുകയും ചെയ്യുന്നതോടെ, വിവാഹ ജീവിതത്തിലും ആ സംഭവം ആവര്‍ത്തിക്കപ്പെടുന്നു. ഈ സംഘര്‍ഷങ്ങള്‍ തികച്ചും നര്‍മ്മത്തിന്റെ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് 'ജാനകി ജാനേ' എന്ന ചിത്രം

Related Stories

No stories found.
logo
The Cue
www.thecue.in