'നിങ്ങളുടെ ലൈംഗിക കാല്‍പ്പനിക ലോകത്ത് എന്നെ പ്രതിഷ്ഠിക്കാമെന്ന് കരുതേണ്ട', വെര്‍ബല്‍ റേപ്പ് കമന്റിട്ടയാളെ പരസ്യപ്പെടുത്തി അപര്‍ണ നായര്‍

'നിങ്ങളുടെ ലൈംഗിക കാല്‍പ്പനിക ലോകത്ത് എന്നെ പ്രതിഷ്ഠിക്കാമെന്ന് കരുതേണ്ട', വെര്‍ബല്‍ റേപ്പ് കമന്റിട്ടയാളെ പരസ്യപ്പെടുത്തി അപര്‍ണ നായര്‍
Published on

സ്ത്രീ അഭിനേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ കമന്റിലൂടെയും ഇന്‍ബോക്‌സിലൂടെയും നേരിടുന്ന സൈബര്‍ ബുള്ളിയിംഗിനും വെര്‍ബല്‍ റേപ്പിനും ലോക്ക് ഡൗണ്‍ കാലത്തും കുറവില്ല. അനുശ്രീക്കും അനുമോള്‍ക്കും ശ്രിന്ദക്കും പിന്നാലെ നടി അപര്‍ണാ നായരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ ലൈംഗിക അധിക്ഷേപം നടത്തിയ ആള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ലൈംഗിക അധിക്ഷേപം നടത്തിയ പ്രൊഫൈലും ചിത്രവും സഹിതമാണ് അപര്‍ണയുടെ പോസ്റ്റ്.

എന്റെ അഭ്യുദയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ലെന്ന് അപര്‍ണാ നായര്‍. ഇത്തരം കമന്റുകളിലൂടെ

നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റി.

നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയില്‍ സ്വന്തം മകളെ വാത്സല്യപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസിലാക്കുക, ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !

Related Stories

No stories found.
logo
The Cue
www.thecue.in