'ഫാമിലിയിൽ നിന്നാണ് ഈ സിനിമ തുടങ്ങുന്നതും, ഫാമിലിയിലാണ് ഈ സിനിമ അവസാനിക്കുന്നതും'; ബി​ഗ് ബെന്നിനെക്കുറിച്ച് അതിഥി രവി

'ഫാമിലിയിൽ നിന്നാണ് ഈ സിനിമ തുടങ്ങുന്നതും, ഫാമിലിയിലാണ് ഈ സിനിമ അവസാനിക്കുന്നതും'; ബി​ഗ് ബെന്നിനെക്കുറിച്ച് അതിഥി രവി

ഒരു ഫാമിലി ​ഡ്രാമ ത്രില്ലറാണ് ബി​ഗ് ബെൻ എന്ന് നടി അതിഥി രവി. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ ഒരുപാട് സ്ത്രീകൾക്ക് ‌കണക്ടാവുമെന്നും കുടുംബത്തെ വിട്ട് ജോലിക്ക് വേണ്ടി അന്യ നാട്ടിൽ കഴിയേണ്ടി വരുന്ന സ്ത്രീകൾക്ക് തന്റെ കഥാപാത്രത്തിന്റെ വെെകാരിക തലങ്ങളെ മനസ്സിലാക്കാൻ സാധിക്കുമെന്നും അതിഥി രവി പറയുന്നു. ചിത്രത്തിൽ യു.കെയിൽ നേഴ്സായ ലൗലി എന്ന കഥാപാത്രത്തെയാണ് അതിഥി രവി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഫാമിലിക്ക് വളറെ പ്രധാന്യമുണ്ടെന്നും ഈ ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും ഫാമിലിയിൽ നിന്നുമാണ് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അതിഥി രവി പറ‍ഞ്ഞു.

അതിഥി രവി പറഞ്ഞത്:

നടന്ന സംഭവത്തെ ആസ്പദമാക്കി ഒരു സിനിമ ചെയ്യുക എന്നത് തന്നെ എക്സെെറ്റ്മെന്റായിരുന്നു. അത്തരത്തിലുള്ള സിനിമകൾ കാണാനും ഒരു ജിജ്ഞാസയുണ്ടാകുമല്ലോ? മാത്രമല്ല ഒരുപാട് പേർക്ക് കണ്ക്ടാവുന്ന കഥാപാത്രവുമാണ് എന്റേത്. ജീൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ലൗലിയുടെ കഥാപാത്രമാണ് എനിക്ക് ചിത്രത്തിൽ. കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുണ്ട് ഈ സിനിമയിൽ എനിക്ക്. എന്നാൽ ഞാൻ വീടെല്ലാം വിട്ട് പുറത്തു പോയി ജോലി ചെയ്യുന്ന കഥാപാത്രമാണ് എന്റേത്. അങ്ങനെ ജോലി ചെയ്യുന്ന ഒത്തിരി സ്ത്രീകളുണ്ട്. അത്തതത്തിലുള്ള സ്ത്രീകൾക്ക് എന്നെയും എന്റെ ഇമോഷൻസും അവർക്ക് കണക്ട് ചെയ്യാൻ പറ്റും. ഈ ചിത്രത്തെക്കുറിച്ച് നമ്മൾ പറയുന്നത് പോലും ഫാമിലി ​ഡ്രാമ ത്രില്ലർ എന്നാണ്. കാരണം ഫാമിലിക്ക് ഇതിൽ പ്രാധാന്യമുണ്ട്. കാരണം ഫാമിലിയിൽ നിന്നാണ് ഈ സിനിമ തുടങ്ങുന്നതും ഫാമിലിയിൽ നിന്ന് തന്നെയാണ് ഈ സിനിമ വന്ന് അവസാനിക്കുന്നതും. ആ ഒരു ജേണിയാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. നാടെല്ലാം വിട്ട് പുറത്തു പോയി നിൽക്കുന്ന ഞങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ചില കാര്യങ്ങളാണ് സിനിമയിൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിൽ എല്ലാമുണ്ട്. പ്രണയവും, സ്ട്ര​ഗിളും, സെന്റിമെന്റ്സും എല്ലാം കോർത്തിണക്കിയ ഒരു സിനിമയാണ് ഇത്.

അനു മോഹൻ അതിഥി രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബിനോ അ​ഗസ്റ്റിൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബി​ഗ് ബെൻ. യു.കെ യിൽ താമസിക്കുന്ന ഒരു മലയാളി കുടുംബങ്ങളുടെ ജീവിത കാഴ്ച്ചയിലൂടെ ഒരുങ്ങിയ ഫാമിലി ത്രില്ലർ ഡ്രാമയാണ് ചിത്രം. യഥാർത്ഥ സംഭവനത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രം പ്രജയ് കാമത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. യു.കെയിൽ നേഴ്സായി ജോലി ചെയ്യുന്ന ലൗലിയുടെ അടുത്തേക്ക് പോലീസ് ഉദ്യോ​ഗസ്ഥനായ ഭർത്താവ് ജീനും മകളും എത്തുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ജൂൺ 28ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in